ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ
text_fieldsഈദ് ഗാഹിന് സഈദ് റമദാൻ നദ്വി നേതൃത്വം നൽകുന്നു
മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഭക്തിസാന്ദ്രമായ ഈദ് ഗാഹില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. തണലും ഇളം തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്. പുലർച്ചതന്നെ ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ രാവിലെ 5.50 ന് നമസ്കാരത്തിനായി അണിനിരന്നു. ഏറെ ഹൃദ്യമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി സാകൂതം ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്നേഹവും കൈമാറിയും പിരിഞ്ഞുപോയത്.
മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് ഗാഹാണ് ഇന്ത്യന്‍ സ്കൂളിലേത്. ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാൻ നദ്വി പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. റമദാന് ശേഷവും സൽക്കർമങ്ങളുടെ നൈരന്തര്യം ഉണ്ടാവണമെന്ന് ഈദ് പ്രഭാഷണത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ബഹ്റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സുന്നി ഔഖാഫ് അധികാരികൾ, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ, ഈദ്ഗാഹുകളുടെ വിജയത്തിനും സുഗമമായി നടത്തിപ്പിനുമായി സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. ഈദ് ഗാഹ് സംഘാടക സമിതി രക്ഷാധികാരി സുബൈർ എം.എം, ജനറൽ കൺവീനർ പി.പി.ജാസിർ, സക്കീർ ഹുസൈൻ, ജമാൽ നദ്വി, സമീർ ഹസൻ, ഖാലിദ് സി, അബ്ദുൽ ഹഖ്, മൂസ കെ.ഹസൻ, യൂനുസ് രാജ്, മുഹമ്മദ് ഷാജി, വി.കെ.അനീസ്, മുഹമ്മദ് മുഹ് യുദ്ദീൻ, മുഹമ്മദലി മലപ്പുറം, മുഹമ്മദ് ഷമീം, സജീർ കുറ്റിയാടി, മൂസ കെ. ഹസൻ, ഫസ്ലു റഹ്മാൻ മൂച്ചിക്കൽ, മുസ്തഫ, സുഹൈൽ റഫീഖ്, അഹ് മദ് റഫീഖ്, മജീദ് തണൽ, സിറാജ് എം.എച്ച്, അബ്ദുശ്ശരീഫ്, ജൈസൽ ശരീഫ്, യൂനുസ് രാജ്, മുജീബ് റഹ് മാൻ, സലാഹുദ്ദീൻ കിഴിശ്ശേരി, ശാക്കിർ, മുഹമ്മദ് കുഞ്ഞി, ജുനൈദ്, സിറാജ് കിഴുപ്പള്ളിക്കര, ലത്തീഫ് കടമേരി, അൽതാഫ്, അജ്മൽ ശറഫുദ്ധീൻ, ഇർഫാൻ, ഷൗക്കത്ത്, സഫീർ, അബ്ദുന്നാസർ, അബ്ദുൽ ഹക്കീം, റഫീഖ് മണിയറ, കെ.പി.സമീർ, ലത്തീഫ്, ഇജാസ് മൂഴിക്കൽ, റഹീസ്, ലുബൈന ഷഫീഖ്, സാജിദ സലീം, ഷൈമില നൗഫൽ , റഷീദ സുബൈർ, സഈദ റഫീഖ്, ഫാത്തിമ സാലിഹ്, ബുഷ്റ അശ്റഫ് തുടങ്ങിയവര്‍ ഈദ്ഗാഹിന് നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.