മാപ്പിളപ്പാട്ടിലലിഞ്ഞ് ആയിരങ്ങൾ; കേരളീയ സമാജം ഈദ് ആഘോഷം ശ്രദ്ധേയം
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഈദ് നൈറ്റ് ശ്രദ്ധയാകർഷിച്ചു. കണ്ണൂർ ശരീഫ് നയിച്ച ഗാനമേള ശ്രവിക്കാൻ നിറഞ്ഞ സദസ്സാണെത്തിയത്. സാരംഗി ശശിധരൻ കൊറിയോഗ്രാഫി ചെയ്ത ഗ്രൂപ് ഡാൻസ്, ജസീല ജയഫർ പരിശീലിപ്പിച്ച കൊച്ചു കുട്ടികളുടെ ഒപ്പന, ഡാസ്സ്ലിങ് സ്റ്റാർസ് അവതരിപ്പിച്ച ഗ്രൂപ് ഡാൻസ്, മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ ടീമിന്റെ മുട്ടിപ്പാട്ട് എന്നിവയും സ്റ്റേജിൽ അരങ്ങേറി.
കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
എന്റർടെയിൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, പ്രോഗ്രാം കൺവീനർ കെ.ടി. സലിം, ജോ. കൺവീനർ അൽതാഫ് എന്നിവർ നേതൃത്വം നൽകി.സിജി ബിനു കൺവീനറും, ശ്രീവിദ്യ വിനോദ് ജോ. കൺവീനറുമായ സബ്കമ്മിറ്റി ഈദ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ബിരിയാണി മത്സരത്തിൽ സുലേഖ ഷൗക്കത്തലി ഒന്നാം സമ്മാനവും, ഫായിസ അഷ്റഫ് രണ്ടാം സമ്മാനവും, രശ്മി അനൂപ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.