Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൃക്കാക്കര...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം

text_fields
bookmark_border
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം
cancel
camera_alt

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഉ​മ തോ​മ​സി​​ന്റെ വി​ജ​യം ഒ.​ഐ.​സി.​സി വ​നി​ത വി​ഭാ​ഗ​ത്തി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്നു 

സി.പി.എമ്മിന്‍റെ ജനദ്രോഹ നടപടിക്ക്‌ എതിരെയുള്ള വിധിയെഴുത്ത് -ഒ.ഐ.സി.സി

മനാമ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന്റെ ഗൂഢാലോചനക്കെതിരെ ജനം നടത്തിയ വിധിയെഴുത്താണെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. തൃക്കാക്കരയിൽ പരാജയം മുൻകൂട്ടിക്കണ്ട കമ്യൂണിസ്റ്റ് പാർട്ടി അതിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ലിസി ഹോസ്പിറ്റലിൽവെച്ച് വാർത്തസമ്മേളനം നടത്തി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ജനാധിപത്യ, മതേതര വിശ്വാസികളായ തൃക്കാക്കരയിലെ ജനങ്ങൾ ഐക്യമുന്നണിയുടെ പിന്നിൽ അണിനിരക്കാൻ ഇത് പ്രധാന കാരണമായി.

കൂടാതെ, എറണാകുളം ജില്ലയിൽ നടന്നിട്ടുള്ള എല്ലാ വികസനത്തിന്റെയും പിന്നിൽ ഐക്യമുന്നണി ആണെന്ന് അവിടെ അധിവസിക്കുന്ന ആളുകളോട് പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല.

സംസ്ഥാനത്തെ വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്നങ്ങൾ, ഗുണ്ട വിളയാട്ടം, സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ നടക്കുന്ന അക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കാതെ സിൽവർ ലൈൻ പദ്ധതി മാത്രം ചർച്ച ചെയ്ത ഭരണാധികാരികൾ തൃക്കാക്കരയിലെ ജനവിധി മാനിച്ച് പദ്ധതി ഉപേക്ഷിക്കാൻ തയാറാകണമെന്നും ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കാണുന്ന ബി.ജെ.പിക്ക്‌ മതേതര കേരളം നൽകുന്ന മുന്നറിയിപ്പാണ് തൃക്കാക്കരയിലെ വിജയമെന്നും ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

തൃ​ക്കാ​ക്ക​ര​യി​ൽ ഉ​മ തോ​മ​സി​ന്റെ വി​ജ​യം ബ​ഹ്റൈ​നി​ലെ യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ക്കു​ന്നു

മ​തേ​ത​ര കേ​ര​ള​ത്തി​ന്റെ മ​ന​സ്സ് യു.​ഡി.​എ​ഫി​നൊ​പ്പം -രാ​ജു ക​ല്ലും​പു​റം

ജാ​തി-​മ​ത, വ​ർ​ഗീ​യ ശ​ക്തി​ക​ൾ എ​ല്ലാം ഐ​ക്യ​മു​ന്ന​ണി​ക്കെ​തി​രാ​യി​രു​ന്നു

മ​നാ​മ: തൃ​ക്കാ​ക്ക​ര​യി​ൽ യു.​ഡി.​എ​ഫ് നേ​ടി​യ ഉ​ജ്ജ്വ​ല വി​ജ​യം മ​തേ​ത​ര കേ​ര​ളം ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് ഒ​പ്പ​മാ​ണെ​ന്ന​തി​​ന്റെ തെ​ളി​വാ​ണെ​ന്ന്​ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ളു​ടെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു കൊ​ണ്ട് നേ​രി​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജാ​തി-​മ​ത, വ​ർ​ഗീ​യ ശ​ക്തി​ക​ൾ എ​ല്ലാം ഐ​ക്യ​മു​ന്ന​ണി​ക്കെ​തി​രാ​യി​രു​ന്നു.

പി.​ടി. തോ​മ​സ് എ​ക്കാ​ല​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മൂ​ല്യ​ങ്ങ​ളി​ൽ തൃ​ക്കാ​ക്ക​ര​യി​ലെ ജ​ന​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​മെ​ന്ന​തി​ന് തെ​ളി​വാ​ണ് ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ ഭൂ​രി​പ​ക്ഷം എ​ന്നും രാ​ജു ക​ല്ലും​പു​റം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൃക്കാക്കര ഫലം പിണറായി സർക്കാറിനുള്ള താക്കീത്

മനാമ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസ് നേടിയ ചരിത്ര വിജയം പിണറായി വിജയൻ സർക്കാറിനുള്ള ജനങ്ങളുടെ മറുപടിയാണെന്ന് യു.ഡി.എഫ് കോഓഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കേരളത്തെ തകർക്കുന്ന സിൽവർ ലൈൻ പദ്ധതി എന്തു വില കൊടുത്തും നടപ്പാക്കുമെന്ന് വെല്ലുവിളിച്ച മുഖ്യമന്ത്രി ജനവിധി മാനിച്ച് പദ്ധതിയിൽ നിന്ന് പിന്മാറണം.

വിലക്കയറ്റവും ക്രമസമാധാന തകർച്ചയുമായി നട്ടം തിരിയുന്ന കേരള ജനതക്ക് ആശ്വാസ നടപടികൾ സ്വീകരിക്കാൻ ഇനിയെങ്കിലും സർക്കാർ തയാറാകണമെന്ന് യു.ഡി.എഫ് കോഓഡിനേഷൻ കമ്മിറ്റിക്കുവേണ്ടി എബി തോമസ് ആവശ്യപ്പെട്ടു.

ഐ.വെ.സി.സി മുഹറഖ്​ പ്രവർത്തകർ തൃക്കാക്കര തെരഞ്ഞെടുപ്പ്​ വിജയം ആഘോഷിക്കുന്നു

മതനിരപേക്ഷതയുടെ വിജയം -കെ.എം.സി.സി

മനാമ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഐക്യമുന്നണി സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വിജയം മതനിരപേക്ഷതയുടെതും നന്മയുടേതുമാണെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ജനങ്ങളെ വര്‍ഗീയമായി വിഘടിപ്പിച്ച് വിജയം കൊയ്യാമെന്ന് കരുതിയ ഇടതുപക്ഷത്തിന് പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കിയ പ്രഹരമാണ് യു.ഡി.എഫിന്റെ വിജയമെന്നും സംസ്ഥാന പ്രസിഡന്‍റ് ഹബീഹ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.

എല്ലാതരത്തിലുമുള്ള വ്യാജപ്രചാരണങ്ങളും നടത്തിയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, കേരളജനത ഒന്നടങ്കം ഇടതുപക്ഷത്തിന്റെ കപടമുഖം തിരിച്ചറിഞ്ഞുവെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം.

ഇടതുനേതാക്കള്‍ പോലും പറഞ്ഞത് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലെന്നാണ്. സംസ്ഥാനത്തെ ഭരണം പൂര്‍ണ പരാജയമാണെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മനസ്സിലാകുന്നത്.

പിണറായി സർക്കാറിന്റെ സിൽവർ ലൈൻ പോലെയുള്ള ജനവിരുദ്ധ നടപടികൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. സംസ്ഥാനത്ത് വര്‍ഗീയ ശക്തികള്‍ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കി മതേതരത്വം കാത്തുസൂക്ഷിച്ച തൃക്കാക്കരയിലെ വോട്ടര്‍മാരെ അഭിനന്ദിക്കുന്നതായും നേതാക്കള്‍ പറഞ്ഞു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkakkara by election
News Summary - Thrikkakara by-election victory
Next Story