തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
text_fieldsമനാമ: ബഹ്‌റൈൻ കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര ഉപതെഞ്ഞെടുപ്പു കൺവെൻഷൻ സംഘടിപ്പിച്ചു.
രണ്ടാമതും അധികാരത്തിൽ കയറിയ ഇടതുപക്ഷ സർക്കാർ നടത്തുന്ന ജനദ്രോഹ നടപടികളിൽ ശക്തമായി പ്രതികരിക്കുവാനും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ഉമ തോമസിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനും കൺവെൻഷൻ ആഹ്വാനം ചെയ്തു.
ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഗഫൂർ കൈപ്പമംഗലം, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ സെക്രട്ടറി ജവാദ് വക്കം എന്നിവർ സംസാരിച്ചു.
കെ.എം.സി.സി സൗത്ത് സോൺ പ്രസിഡന്‍റ് റഷീദ് ആറ്റൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹിൽ തൊടുപുഴ സ്വാഗതവും ട്രഷറർ നവാസ് കുണ്ടറ നന്ദിയും പറഞ്ഞു. ഷാനവാസ്, അൻസിഫ്, ഖലീൽ, സുലൈമാൻ, ഹനീഫ, അനീഷ്, സൈഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.