തൃശൂർ പൂരം ബഹ്റൈനിലും പൊടിപൊടിക്കും
text_fieldsമനാമ: പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂർ പൂരം ബുധനും വ്യാഴവുമായി നാട്ടിൽ നടക്കുേമ്പാൾ പ്രവാസലോകത്തെ ‘പൂരമനസുകൾ’ ആഹ്ളാദത്തിലാണ്. തൃശൂർ പൂരം ‘പവിഴദ്വീപിൽ’ പുന:സൃഷ്ടിക്കാൻ നടത്തുന്ന പരിശ്രമങ്ങളാണ് മലയാളികളെ ആവേശ ഭരിതരാക്കുന്നത്. ഇത് രണ്ടാം വർഷമാണ് തൃശൂർ പ്രവാസികളുടെ സംഘടനയായ ‘സംസ്കാര’യുടെ നേതൃത്വത്തിലുള്ള പൂരാഘോഷം ബഹ്റൈനിൽ നടക്കുന്നത്. ഇത്തവണ പതിനായിരത്തോളം പ്രവാസികൾ പെങ്കടുക്കുമെന്നാണ് കരുതുന്നത്. ബഹ്റൈൻ കേരളീയം സമാജം അങ്കണത്തിലാണ് പൂരം വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ നടക്കുക. കഴിഞ്ഞ രണ്ട് മാസമായി പൂരം വൻ വിജയമാക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഇൗ വർഷം കൂടുതൽ മിഴിവുറ്റ പരിപാടികൾ നടക്കുമെന്നും സംഘാടകർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വൈകുേന്നരം നാല് മുതൽ കേളികൊേട്ടാടെ പൂര കൊടിയേറ്റം തുടങ്ങും. എഴുന്നള്ളിപ്പിന് പഞ്ചാരിമേളം അകമ്പടിയാകും. തുടർന്ന് ശിങ്കാരിമേളത്തോടെ കാവടിയാട്ടം,നാടൻ കലാരൂപങ്ങൾ എന്നിവ അണിനിരന്നുള്ള ‘ചെറുപൂരം’ നടക്കും. ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ഇലഞ്ഞിത്തറ മേളത്തിൽ സന്തോഷ് കൈലാസിെൻറ നേതൃത്വത്തിലുള്ള 101 പേർ അണിനിരക്കും. നാട്ടിൽ നിന്നും വരുന്ന കലാകാരൻമാരും ഇതിനൊപ്പം അണിചേരും. കുടമാറ്റത്തിൽ ഇൗ വർഷം 200 ഒാളം കുടകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 100 കുടകളും ബഹ്റൈനിലെ ‘സംസ്കാര’ വനിത വിഭാഗം പ്രവർത്തകരായ ഷൈല സുനിൽ, ഡിജി പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്.
കുടമാറ്റം നടത്തുന്നത് 10 ആനകളുടെ രൂപങ്ങളുണ്ടാക്കി അതിെൻറ മേലിരുന്നാണ്. ഇതിൽ രണ്ട് ആനകളുടെ പൂർണ്ണരൂപങ്ങളാണ് ഉണ്ടാക്കുന്നത്. ശ്യാം, ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് ആന രൂപങ്ങൾ നിർമ്മിക്കുന്നത്. കുടമാറ്റചടങ്ങിൽ ഉപയോഗിക്കുന്ന ആനപ്പട്ടം, വെഞ്ചാമരം എന്നിവയും ഇവിടെയാണ് നിർമ്മിക്കുന്നത്. പൂരത്തിെൻറ സമാപനം കുറിച്ച് രാത്രി 8.30 മുതൽ ഡിജിറ്റൽ വെടിക്കെട്ട് നടക്കും. പൂരപറമ്പിനെ പരമാവധി വൈവിദ്ധ്യമാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. മധുരപലഹാര സ്റ്റാളുകളും അങ്കണത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.