'തുജ്ജാർ 2022' കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsമനാമ:ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സിലേക്കുള്ള (ബി.സി.സി.ഐ) െതരഞ്ഞെടുപ്പിന്റെ ഭാഗമായി 'തുജ്ജാർ 22' പാനൽ കൺെവൻഷൻ സമീർ നാസിന്റെ ജസ്റയിലെ മജ്ലിസിൽ നടന്നു.
ബി.സി.സി.ഐ നിലവിലെ ചെയർമാൻ സമീർ നാസിന്റെയും സ്ഥാനാർഥി വലീദ് കാനുവിന്റെയും നേതൃത്വത്തിലുള്ള പാനലിനാണ് ബഹ്റൈൻ മലയാളി ബിസിനസ്ഫോറവും അതിന്റെ യൂത്ത് വിങ്ങും കർണാടക ക്ലബ് ഭാരവാഹികളും പിന്തുണയുമായി എത്തിയത്.
ചെറുകിട മലയാളി കച്ചവടക്കാരും ബഹ്റൈനിലെ കാർഗോ കമ്പനികളും നേരിടുന്ന വിഷയങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽകൊണ്ടുവരുന്നതിന് പങ്കെടുത്ത ഭാരവാഹികൾ നിർദേശം ഉന്നയിച്ചു. ചർച്ചയിൽ മുഹമ്മദ് മൻസൂർ, ബഷീർ അമ്പലായി, സുബൈർ കണ്ണൂർ നൗഷാദ് പൂനൂർ എന്നിവർ സംസാരിച്ചു, ഫോറം ഭാരവാഹികളായ അശറഫ് മായഞ്ചേരി, നജീബ് കടലായി, സെമീർ ഹംസ, മുഹമ്മത് സവാദ്, നിയാസ്, മുഹമ്മദ് റഫീഖ്, സനു, അൻവർ കണ്ണൂർ നുബിൻ, നാസർ ടെക്സിം, സൈനൽ, ഹാഷിം, ഷിബു എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മലയാളി ബിസിനസ് ഫോറത്തെ പരിചയപ്പെടുത്തി. ഫോറം ബഹ്റൈനിൽ മലയാളി കച്ചവടക്കാരുടെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിയിൽ പ്രമുഖ ഇന്ത്യൻ ബിസിനസ് സംരംഭകരടക്കം വിവിധ മേഖലയിലുള്ളവർ പങ്കെടു
ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.