തുമ്പക്കുടം തുമ്പമൺ അസോസിയേഷൻ വിഷു-ഈസ്റ്റർ-ഈദ് ആഘോഷം
text_fieldsമനാമ: പത്തനംതിട്ടയിലെ തുമ്പമൺ ഗ്രാമവാസികളുടെ കൂട്ടായ്മയായ തുമ്പക്കുടം തുമ്പമൺ അസോസിയേഷൻ ബഹ്റൈൻ -സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാനവ മൈത്രിക്കായി വിഷു- ഈസ്റ്റർ-ഈദ് ആഘോഷം ജുഫൈർ മാർവിഡാ ടവറിൽ സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനസന്ധ്യയും അരങ്ങേറി. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനുമണ്ണിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ജോജി ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കണ്ണൻ സ്വാഗതവും സൗദിയ കോഓഡിനേറ്റർ റെന്നി അലക്സ്, രക്ഷാധികാരി വർഗീസ് മോടിയിൽ എന്നിവർ ആശംസ അർപ്പിച്ചു. അജീഷ് നന്ദി രേഖപ്പെടുത്തി. സ്നേഹസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.