ടൈറ്റാനിയം തിലകന്‍റെ മൃതദേഹം കണ്ടെത്തി
text_fieldsമനാമ: ബഹ്‌റൈനിൽ കഴിഞ്ഞ ഫെബ്രുവരി 24 മുതൽ കാണാനില്ലാതിരുന്ന പ്രശസ്ത ഫുട്ബാൾ പരിശീലകനായ ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലകെൻറ മൃതദേഹം കണ്ടെത്തി. ഖലീഫ ബിൻ സൽമാൻ തുറമുഖത്തിന് അടുത്തുള്ള ഹിദ് പാലത്തിനടിയിലാണ് ചീഞ്ഞഴുകിയ നിലയിൽ മൃതദേഹം ഇന്നലെ ഉച്ചക്ക് 12.30 ഒാടെ കണ്ടെത്തിയത്. ഷർട്ടിെൻറ പോക്കറ്റിൽ നിന്നും ലഭിച്ച സി.പി.ആർ നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. പൊലീസ്, ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
ഇന്ത്യൻ ടാലൻറ് അക്കാദമിയിലെ ഫുട്ബാൾ പരിശീലകനായിരുന്നു കണ്ണൂർ സ്വദേശിയായ ഇദ്ദേഹം. എട്ടു വർഷത്തോളം മുമ്പ് ബഹ്‌റൈനിൽ എത്തിയ ഇദ്ദേഹം ആദ്യം സെക്യുരിറ്റി ജീവനക്കാരനായിരുന്നു. ഒരു വർഷത്തോളം മുമ്പാണ് ഫുട്ബാൾ പരിശീലകനായി ജോലിക്ക് കയറിയത്. ഇദ്ദേഹത്തെ കാണാനിെല്ലന്ന് കാട്ടി സ്ഥാപന ഉടമ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയിരുന്നു. ഇതിെൻറ ഭാഗമായി വിശദമായ അന്വേഷണം നടന്നു വരികയായിരുന്നു.
നാട്ടിൽ ഭാര്യയും രണ്ട് മക്കളുമുണ്ട്. ടൈറ്റാനിയം സംസ്ഥാന ടീം അംഗമായതിനാലാണ് ഇൗ ടൈറ്റാനിയം തിലകൻ എന്ന വിളിപ്പേര് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.