ടി.എം.സി.എ കുടുംബസംഗമവും യാത്രയപ്പും
text_fieldsമനാമ: തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന് വിപുലമായ കുടുംബസംഗമവും യാത്രയയപ്പും നടത്തി. കുടുംബസംഗമത്തില്‍വെച്ച് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവും 42 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസജീവിതം നയിച്ചതിനുശേഷം ഈ മാസം നാട്ടിലേക്ക് മടങ്ങുന്ന റഹീസ്.കെ.പി(മാഹി )ക്ക് യാത്രയയയപ്പ് നല്കി.
ടി.എം.സി.എ സെക്രട്ടറി നവാസ് അവതാരകനായിരുന്നു. പ്രസിഡന്റ് ഷംസു.വി.പി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഫുവാദ് റഹീസ് മാഹിക്ക് ഉപഹാരം കൈമാറി. എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം റാഷി പൊന്നാട അണിയിച്ചു.
അഫ്സല്, ജാവേദ്, റയീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫിറോസ് മാഹി സ്വാഗതവും മിഥുലാജ് നന്ദിയും പറഞ്ഞു. അംഗങ്ങള്‍ അണിനിരന്ന നിരവധി കലാകായിക പരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.