Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി.​എം.​ഡ​ബ്ല്യു എ....

ടി.​എം.​ഡ​ബ്ല്യു എ. ​പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ടി.​എം.​ഡ​ബ്ല്യൂ എ. ​സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം
cancel
camera_alt

ടി.​എം.​ഡ​ബ്ല്യൂ എ. ​സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം

മ​നാ​മ: കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ത​ല​ശ്ശേ​രി കേ​ന്ദ്രീ​ക​രി​ച്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ടി.​എം.​ഡ​ബ്ല്യു.​എ - ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നും 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​മാ​യി പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

മ​നാ​മ കെ.​എം.​സി.​സി. ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് വി.​പി. അ​ബ്ദു​ൽ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​സാ ഹ​സീ​ബി​ന്റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് രി​സാ​ലു​ദ്ദീ​ൻ പു​ന്നോ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു റ​ഹ്മാ​ൻ പാ​ലി​ക്ക​ണ്ടി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹ​സീ​ബ് അ​ബ്ദു റ​ഹ്മാ​ൻ, ടി.​കെ. അ​ഷ്‌​റ​ഫ്, ഹാ​ഷിം പു​ല്ല​മ്പി, ഹാ​രി​സ് സി.​കെ., എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വൈ​സ് പ്ര​സി​ഡ​ൻ​റ് റ​ഷീ​ദ് മാ​ഹി വി​വ​രി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ച് ഉ​സ്താ​ദ് സി.​ടി. യ​ഹ്‌​യ ഉ​ദ്ബോ​ധ​നം ന​ൽ​കി. ഷി​റാ​സ് അ​ബ്ദു റ​സാ​ഖ്, ഇ​ർ​ഷാ​ദ് ബം​ഗ്ലാ​വി​ൽ, ഹി​ഷാം ഹാ​ഷിം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. നി​സാ​ർ ഉ​സ്മാ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General MeetingT.M.W.A
News Summary - T.M.W.A. organized General meeting
Next Story