യുവാക്കളെ ശാക്തീകരിക്കാൻ എച്ച്. ക്യു വുമായി ധാരണ
text_fieldsമനാമ: ബഹ്റൈൻ യുവ സമൂഹത്തെ ശാക്തീകരിക്കുന്നതിന് ഹോപ് വെഞ്ചേഴ്സ് എച്ച്. ക്യു വുമായി കരാറിൽ ഒപ്പുവെച്ചു. യുവജനകാര്യമന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖിയും എച്ച്.ക്യുവിനെ പ്രതിനിധീകരിച്ച് ഫജ്ർ സാലിഹ് അൽ ബാച്ചജിയുമാണ് കരാറിൽ ഒപ്പുവെച്ചത്. യുവാക്കൾക്കായി സംയുക്ത പരിപാടികളും പദ്ധതികളും സാധ്യമാക്കുന്നതിന് കരാർ വഴിയൊരുക്കും.
എച്ച്.ക്യുവിന്റെ സേവനങ്ങളുപയോഗിച്ച് യുവജനങ്ങളുടെ കർമശേഷി വിപുലീകരിക്കാൻ കഴിയും. യുവാക്കളുടെ ആശയങ്ങൾ പ്രയോഗവത്കരിക്കാൻ സഹകരണം വഴി സാധ്യമാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മന്ത്രാലയവുമായുള്ള പങ്കാളിത്തത്തിൽ ഹോപ് വെഞ്ചേഴ്സ് ജനറൽ മാനേജർ അഭിമാനം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.