ആനുകൂല്യങ്ങൾ ലഭിക്കാൻ...
text_fieldsഞാൻ കഴിഞ്ഞ 15 വർഷമായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയാണ്. ഇപ്പോൾ കമ്പനിയുടെ സാമ്പത്തികനില വളരെ മോശമാണ്. ശമ്പളം സമയത്തിനു ലഭിക്കുന്നില്ല. അതിനാൽ, ഞാൻ നാട്ടിലേക്കു പോകാൻ തീരുമാനിച്ചു. എനിക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ അടുത്ത ഒരു വർഷംകൊണ്ട് തരാമെന്നാണ് കമ്പനി പറയുന്നത്. ഞാൻ എന്താണ് ചെയ്യേണ്ടത്? തുക ലഭിക്കുന്നതുവരെ ഇവിടെ താമസിക്കുന്നതാണോ അതോ നാട്ടിൽ പോകുന്നതാണോ നല്ലത്?
-ഒരു വായനക്കാരൻ
താങ്കൾ തിരികെ നാട്ടിൽ പോകുന്നതാണ് എെൻറ അഭിപ്രായത്തിൽ നല്ലത്. കാരണം, എന്ന് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അറിയാത്ത സാഹചര്യത്തിൽ ഇവിടെ നിന്നാൽ ഒരു പ്രയോജനവുമില്ല. കോടതിയിൽ പരാതി കൊടുത്താലും ആനുകൂല്യങ്ങൾ എന്ന് ലഭിക്കുമെന്ന് പറയാൻ പ്രയാസമാണ്. കോടതിയിൽനിന്ന് അനുകൂല വിധി വന്നാലും അതുപ്രകാരം തുക ലഭിക്കാൻ സമയം എടുത്തേക്കാം.
താങ്കൾ നാട്ടിലേക്കു പോകുന്നതിനുമുമ്പ് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ എത്രയെന്ന് കൃത്യമായി എഴുതി വാങ്ങണം. അതിൽ കമ്പനി അധികാരിയുടെ ഒപ്പും സ്റ്റാമ്പും വേണം. ഏതെങ്കിലും ബഹ്റൈനി അഭിഭാഷകന് പവർ ഒാഫ് അറ്റോണിയും നൽകണം. ജോലിസംബന്ധമായ എല്ലാ രേഖകളുടെയും പകർപ്പ് അദ്ദേഹത്തെ ഏൽപിക്കുകയും വേണം. ഒരുവർഷത്തിനകം തുക ലഭിച്ചില്ലെങ്കിൽ ഒരു വർഷം തികയുന്നതിനുമുമ്പ് കോടതിയിൽ പരാതി നൽകണം. ഒരുവർഷം കഴിഞ്ഞാൽ തൊഴിൽസംബന്ധമായ പരാതി കോടതി സ്വീകരിക്കില്ല. ഒരു വർഷം കണക്കാക്കുന്നത് താങ്കൾ ജോലിയിൽനിന്ന് പിരിയുന്ന ദിവസം മുതലാണ്.
ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് ഒരു മകനുണ്ട്. എെൻറ വിവാഹം നാട്ടിൽവെച്ചാണ് നടന്നത്. ഇേപ്പാൾ ഞങ്ങൾ മ്യൂച്വൽ ഡൈവോഴ്സ് ചെയ്യാൻ തീരുമാനിച്ചു. ഇവിടെ അത് സാധിക്കുമോ? എവിടെയാണ് അതിെൻറ നടപടിക്രമങ്ങൾ നടത്തേണ്ടത്? ഇന്ത്യൻ എംബസിയിലാണോ അതോ ഇവിടത്തെ കോടതിയിലാണോ?
-ഒരു വായനക്കാരി
ഇവിടത്തെ കോടതിയിൽനിന്നാണ് മ്യൂച്വൽ ഡൈവോഴ്സ് ലഭിക്കുന്നത്. നിങ്ങൾ രണ്ടുപേരും ചേർന്ന് കോടതിയിൽ അപേക്ഷ നൽകിയാൽ മതി. ഒരു ബഹ്റൈനി അഭിഭാഷകൻ മുഖേന അപേക്ഷ നൽകുന്നതാണ് നല്ലത്. നിങ്ങൾ രണ്ടുപേരും ചേർന്ന് കോടതിയിൽ ഇൗ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒാഫിസിൽ പോയാലും മതി. കോടതി നടപടികൾ എല്ലാം അറബി ഭാഷയിൽ ആയതിനാലാണ് അഭിഭാഷകൻ മുഖേന അപേക്ഷ നൽകാൻ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.