ഇന്ന് ലോക പക്ഷാഘാതദിനം: കരുതിയിരിക്കാം സ്ട്രോക്കിനെ
text_fieldsമനാമ: തലച്ചോറിലേക്കുള്ള രക്തധമനിയിൽ തടസ്സമുണ്ടാവുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക് അഥവാ പക്ഷാഘാതം. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, വ്യായാമമില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ പക്ഷാഘാതകേസുകൾ വർധിച്ചുവരുന്നതായി വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.തലച്ചോറിന് നിരന്തരമായി രക്തവും ഒാക്സിജനും ആവശ്യമുണ്ട്. അത് നിലച്ചാൽ തലച്ചോറിെൻറ പ്രവർത്തനത്തെ സാരമായി ബാധിക്കും. രക്തപ്രവാഹം കിട്ടാതെ വരുേമ്പാൾ തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോവുകയാണ് ചെയ്യുന്നത്.
തലച്ചോറിലെ കോശങ്ങള്‍ക്ക് സ്ഥിരമായ നാശമുണ്ടാകാതിരിക്കാന്‍ സമയത്തിനുതന്നെ ചികിത്സ ലഭിക്കേണ്ടത് ആവശ്യമാണ്.ഉയർന്ന രക്തസമ്മർദമാണ് പക്ഷാഘാതത്തിലേക്ക് നയിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്ന്.പ്രായം, പ്രമേഹം എന്നിവയും സ്ട്രോക് വരാനുള്ള പ്രധാന കാരണങ്ങളാണ്. പക്ഷാഘാതം രണ്ടു തരത്തിൽ ഉണ്ടാകാം. 1. രക്തം കട്ടപിടിക്കൽ. 2. രക്തസ്രാവം. രക്തസ്രാവത്തെത്തുടർന്നുണ്ടാകുന്ന പക്ഷാഘാതമാണ് അപകടകരം. ഇത് ചിലപ്പോൾ മരണത്തിലേക്കുവരെ നയിക്കാം.
ഒാർത്തിരിക്കാം 'ഫാസ്റ്റ്'
കൃത്യസമയത്തെ ഇടപെടലാണ് പക്ഷാഘാതം അതിജീവിക്കാൻ ഏറ്റവും പ്രധാനമെന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡൻറ് ആൻഡ് എമർജൻസി ഡിപ്പാർട്മെൻറ് ചീഫ് െറസിഡൻറ് ഡോ. പി.വി. ചെറിയാൻ പറയുന്നു.
രോഗം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞാൽ രോഗിയെ മൂന്നോ നാലോ ദിവസംകൊണ്ട് ചികിത്സിച്ച് സുഖപ്പെടുത്താൻ കഴിയും. ഫാസ്റ്റ് (FAST) എന്ന വാക്ക് എല്ലാവരും ഒാർത്തിരിക്കണമെന്ന് അദ്ദേഹം പറയുന്നു.
എഫ് എന്നാല്‍ ഫേസ്: അതായത് മുഖത്തിെൻറ ഒരുവശം കോടിപ്പോകുന്ന അവസ്ഥ. എ എന്നാൽ ആം. ഒരു കൈക്കുണ്ടാകുന്ന തളർച്ചയാണ് ഇത്. എസ് എന്നാൽ സ്പീച്ച്. അതായത് സംസാരം കുഴഞ്ഞുപോകുന്ന അവസ്ഥ. ടി എന്നാല്‍ ടൈം. അടിയന്തര സേവനത്തിന് ആശുപത്രിയിൽ ബന്ധപ്പെട്ട് രോഗിയെ കൃത്യസമയത്ത് എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ 444 എന്ന നമ്പറിൽ വിളിച്ച് സഹായം തേടാവുന്നതാണ്.
ആദ്യ രണ്ടര മണിക്കൂർ നിർണായകം
ആദ്യ രണ്ടര മണിക്കൂറാണ് പക്ഷാഘാതചികിത്സയിൽ ഏറ്റവും നിർണായകം. ഇൗ സമയത്തിനുള്ളിൽ വിദഗ്ധ ആശുപത്രിയിൽ എത്തിച്ചാൽ രോഗിയെ രക്ഷപ്പെടുത്താൻ കഴിയും. ബഹ്റൈനിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലും കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലും പക്ഷാഘാത ചികിത്സക്ക് വിപുലമായ സൗകര്യ മുണ്ട്. ന്യൂറോളജിസ്റ്റ്, ന്യൂറോ സർജൻ, അനസ്തറ്റിസ്റ്റ്, എമർജൻസി ഫിസിഷ്യൻ എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്.
രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ മൂന്നു മണിക്കൂറിലധികം വൈകിയാൽ നീണ്ട കാലത്തെ ചികിത്സയും ഫിസിയോതെറപ്പിയും ആവശ്യമായി വരുമെന്ന് ഡോ. പി.വി. ചെറിയാൻ വ്യക്തമാക്കി.40 വയസ്സ് കഴിഞ്ഞവർ ഇടക്കിടെ രക്തസമ്മർദം പരിശോധിക്കേണ്ടത് അനിവാര്യമാണ്.ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം എന്നിവയും പക്ഷാഘാതം തടയുന്നതിൽ പ്രധാനമാണ്. സ്ട്രോക്കിനെക്കുറിച്ച് സൂചന തരുന്നതാണ് ട്രാൻഷ്യൻറ് െഎസ്കെമിക് അറ്റാക്ക് (ടി.െഎ.എ) എന്നത്. തലച്ചോറിെൻറ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം താൽക്കാലികമായി നിലക്കുന്നതാണ് ഇത്.ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന ഇൗ സ്ട്രോക്ക് ഭാവിയിൽ പക്ഷാഘാതം വരാനുള്ള സൂചനയായി കണ്ട് ചികിത്സ തേടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.