അന്താരാഷ്ട്ര വിദ്വേഷ പ്രസംഗ വിരുദ്ധ ദിനാചരണം: സഹിഷ്ണുതയും സാഹോദര്യവും ബഹ്റൈന്റെ പ്രത്യേകത -മന്ത്രി
text_fieldsമനാമ: സഹിഷ്ണുതയും സാഹോദര്യവും ബഹ്റൈന്റെ പ്രത്യേകതയാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി. വിദ്വേഷ പ്രസംഗ വിരുദ്ധ അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ മതങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ പരസ്പര സഹകരണവും മാനവിക സാഹോദര്യവും സഹവർത്തിത്വവും വളർത്താനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ശ്രമങ്ങളും കാഴ്ചപ്പാടുകളും രാജ്യത്തെ പ്രത്യേകമായി വേർതിരിച്ചു നിർത്തുന്നുണ്ട്.
സമാധാനവും സഹവർത്തിത്വവും വ്യാപിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമം ശക്തമാക്കേണ്ടതുണ്ട്.
അക്രമം, ശത്രുത, വിദ്വേഷം എന്നിവക്കെതിരെ നീതിയുടെയും നിയമത്തിന്റെയും ഭാഗത്ത് നിലകൊള്ളാൻ ഓരോ രാജ്യവും ശ്രമിക്കണം.
2022-2026 കാലത്തേക്ക് ദേശീയ മനുഷ്യാവകാശ പദ്ധതി തയാറാക്കുകയും അതിനനുസരിച്ച് വിവിധ രൂപത്തിലുള്ള പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ദേശീയബോധം ശക്തമാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സംസ്കാരങ്ങളെ സ്വീകരിക്കാനും വ്യത്യസ്ത ആശയഗതിയിലുള്ളവരെ ഒരേ രീതിയിൽ സമീപിക്കാനും ബഹ്റൈന് സാധ്യമാകുന്നത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. '
എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര വിദ്വേഷ പ്രസംഗ വിരുദ്ധ ദിനാചരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.