പ്രതിഭകളുടെ വിജയരഹസ്യമറിയാം; ടോപ്പേഴ്സ് ടോക്ക് എജുകഫേയിൽ
text_fieldsമനാമ: കഠിന പരിശ്രമത്തിലൂടെ വിജയം കൈവരിച്ചവർ എന്നും നമുക്കൊരു പ്രേരണയാണ്. സ്വപ്നംകണ്ട കരിയർ തന്നെ തിരഞ്ഞെടുത്ത് അതിൽ വിജയം കൈവരിച്ച വിദ്യാർഥികളിൽനിന്നുതന്നെ അവരുടെ വിജയമന്ത്രം ശ്രവിക്കാനുള്ള അവസരമാണ് ഗൾഫ് മാധ്യമം ഒരുക്കുന്നത്.
അഭിരുചി മനസ്സിലാക്കി ഇഷ്ടമുള്ള കോഴ്സുകളും കോളജുകളും സർവകലാശാലകളും തിരഞ്ഞെടുക്കാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കാനുദ്ദേശിച്ച് ഡിസംബർ ആറ്, ഏഴ് തീയതികളിൽ ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കുന്ന ഗൾഫ് മാധ്യമം ‘എജുകഫേ’യിലാണ് ടോപ്പേഴ്സ് ടോക്ക് നടക്കുക. പഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ സംവദിക്കും.
വാണി ശർമ (ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ), ആൽഫിയ റീജൻ വർഗീസ് (ന്യൂ ഇന്ത്യൻ സ്കൂൾ), ഡാർവിന മനോജ് അമർനാഥ് (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), എന്നായ അബ്ദുൽ അസീസ് ഫാറൂഖി (അൽ നൂർ സ്കൂൾ), അർഷാൻ സലീം (അൽ നൂർ സ്കൂൾ), മറിയം സയ്യിദ് മുഹമ്മദ് (ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂൾ), ആരാധ്യ കാനോടത്തിൽ (ഇന്ത്യൻ സ്കൂൾ ബഹ്റൈൻ), സ്മൃതി മനീഷ് (സേക്രഡ് ഹാർട്ട് സ്കൂൾ), സെനൽ രവിന്ദു ഡി സിൽവ (സേക്രഡ് ഹാർട്ട് സ്കൂൾ), റമോണ റോയ് (ന്യൂ മില്ലേനിയം സ്കൂൾ), ആധ്യ ശ്രീജയ് (ഇന്ത്യൻ സ്കൂൾ ബഹ്റൈൻ), ഇഷാൻ കേദാർ പാണ്ഡെ (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), മേഴ്സി ഷൈല ജബനായഗം (ന്യൂ മില്ലേനിയം സ്കൂൾ), ആയിഷ അബിദി (ഇബ്ൻ അൽ ഹൈതം) എന്നീ വിദ്യാർഥികളാണ് ടോപ്പേഴ്സ് ടോക്കിൽ പങ്കെടുക്കുന്നത്.
നാട്ടിലെയും ബഹ്റൈനടക്കം ജി.സി.സി രാജ്യങ്ങളിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും സർവകലാശാലകളുടെ കോഴ്സുകളെപ്പറ്റിയുള്ള വിവരങ്ങൾ മേളയിൽ ലഭിക്കും. വിദ്യാഭ്യാസ-കരിയർ സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ, പ്രമുഖരുടെ ക്ലാസുകൾ, പരീക്ഷയെ വിജയകരമായി നേരിടാനുള്ള ടിപ്സുകൾ, അഭിരുചി തിരിച്ചറിയാനുള്ള പ്രത്യേക ടെസ്റ്റ്, മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, ആത്മവിശ്വാസം വർധിപ്പിക്കൽ, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് രണ്ടു മുതൽ രാത്രി എട്ടുവരെയും ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയുമാണ് ‘എജുകഫേ’. https://www.myeducafe.com എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.