എണ്ണയിതര പുനർ കയറ്റുമതിയുടെ മൊത്തം മൂല്യം 16% വർധിച്ചു
text_fieldsമനാമ: രാജ്യത്തിന്റെ എണ്ണയിതര ഇറക്കുമതി എട്ടു ശതമാനം കുറഞ്ഞതായി പുതിയ കണക്കുകൾ. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) പുറത്തിറക്കിയ 2024 ഏപ്രിലിലെ വിദേശ വ്യാപാര റിപ്പോർട്ടിലാണ് ഈ കണക്കുകൾ. ഇറക്കുമതി, കയറ്റുമതി, പുനർ കയറ്റുമതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്.
2024 ഏപ്രിലിൽ 481 ദശലക്ഷം ദീനാറിന്റെ ഇറക്കുമതിയാണ് നടന്നത്. 2023ലെ ഏപ്രിലിൽ ഇത് 523 ദശലക്ഷം ദീനാറായിരുന്നു. ഇറക്കുമതിയുടെ മൊത്തം മൂല്യത്തിന്റെ 68 ശതമാനവും 10 രാജ്യങ്ങളിൽനിന്നാണ്. ബ്രസീലിൽനിന്ന് 63 ദശലക്ഷം ദീനാറിന്റെ മൂല്യമുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നു- (13.1%). ചൈന 61 ദശലക്ഷം (12.7%), ആസ്ട്രേലിയ 37 ദശലക്ഷം (8%) എന്നിങ്ങനെയാണ് കണക്കുകൾ.
80 ദശലക്ഷം ദീനാർ (17%) മൂല്യമുള്ള ഇരുമ്പയിരും സംയുക്തങ്ങളും ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്തു. 33 ദശലക്ഷം ദീനാറിന്റെ (7%) അലൂമിനിയം ഓക്സൈഡ്, 22 ദശലക്ഷം ദീനാറിന്റെ (5%) ഉള്ള എയർക്രാഫ്റ്റ് എൻജിനുകൾക്കുള്ള ഭാഗങ്ങൾ എന്നിങ്ങനെയാണ് ഇറക്കുമതി ചെയ്തത്.
അലൂമിനിയം അലോയ് ആണ് ഏറ്റവുമധികം കയറ്റുമതി ചെയ്തത്. 2024 ഏപ്രിലിൽ 74 ദശലക്ഷം ദീനാറിന്റെ അലൂമിനിയം അലോയ് (27%) കയറ്റുമതി ചെയ്തു. 60 ദശലക്ഷം ദീനാറിന്റെ (22%) മൂല്യമുള്ള അഗ്ലോമറേറ്റഡ് ഇരുമ്പയിരുകളും കോൺസെൻട്രേറ്റ് അലോയ്ഡുകളും (22%) കയറ്റുമതി ചെയ്തു. എണ്ണയിതര പുനർ-കയറ്റുമതിയുടെ മൊത്തം മൂല്യം 16% വർധിച്ച് 2024 ഏപ്രിലിൽ 78 ദശലക്ഷത്തിലെത്തി. 2023ലെ ഇതേ മാസം 67 ദശലക്ഷം ദീനാറായിരുന്നു.
ആകെ കയറ്റുമതിയുടെ 93 ശതമാനവും പത്തു രാജ്യങ്ങളിലേക്കാണ്. 17 ദശലക്ഷം ദീനാറുമായി (22%) ജോർഡൻ ഒന്നാമതും 14 മില്യൺ ദീനാറുമായി (18%) യുനൈറ്റഡ് അറബ് എമിറേറ്റ്സും 11 മില്യൺ ദീനാറുമായി (14%) ഫ്രാൻസും ഒന്നും രണ്ടും മൂന്നും സ്ഥാനത്താണ്. ബഹ്റൈനിൽനിന്ന് ഏറ്റവുമധികം പുനർകയറ്റുമതി ചെയ്യുന്നത് ടർബോ-ജെറ്റ്സ് ആണ്- 40 ദശലക്ഷം ബിഡി (51%). സ്മാർട്ട്ഫോണുകൾ 2.4 ദശലക്ഷം ദീനാർ (3.1%), എന്നിങ്ങനെയാണ് കണക്കുകൾ.
കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസത്തെ പ്രതിനിധീകരിക്കുന്ന ട്രേഡ് ബാലൻസിൽ 2024 ഏപ്രിലിൽ 126 ദശലക്ഷം ദീനാർ കമ്മി രേഖപ്പെടുത്തി. 2023 ഏപ്രിലിലിത് 152 ദശലക്ഷം ദീനാറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.