ടൂറിസം രംഗത്തിന് കരുത്തായി 10 ബില്ല്യൺ ഡോളറിെൻറ പദ്ധതികൾ വരുന്നു
text_fieldsമനാമ: അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ബഹ്റൈനിൽ 15 ഫോർ, ഫൈസ് സ്റ്റാർ ഹോട്ടലുകളും ബീച്ചിന് സമീപമുള്ള റിസോർട്ടുകളും നിർമ്മിക്കും. മൊത്തം 10 ബില്ല്യൺ ഡോളറിെൻറ പദ്ധതികളാണ് വരുന്നതെന്ന് ഇക്കണോമിക് ഡെവലപ്മെൻറ് ബോർഡിെൻറ (ഇ.ഡി.ബി) റിപ്പോർട്ടിൽ പറയുന്നു.രാജ്യത്തെ ഹോട്ടൽ, റസ്റ്റോറൻറ് മേഖല മൂന്ന് ശതമാനം വളർച്ച നേടിയതായും ഇ.ഡി.ബിയുടെ ആദ്യപാദ സാമ്പത്തിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
‘ദ വൺ ആൻറ് ഒൺലി റിസോർട്ട്’, ‘വിൻധാം ഗ്രാൻറ് ഹോട്ടൽ’, ‘ഫെയർമോണ്ട്’, ‘വിദ ഹോട്ടൽ ആൻറ് റിസോർട്ട്’, ‘ദ അഡ്രസ് ഹോട്ടൽ ആൻറ് റിസോർട്ട്’, ‘െഎബിസ് ഹോട്ടൽ’, ‘പുൾമാൻ ഹോട്ടൽ’ തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തമായ സ്ഥാപനങ്ങളാണ് വരുന്നത്.
നിലവിൽ രാജ്യത്ത് 190ലധികം ഹോട്ടലുകളും റിസോർട്ടുകളുമാണുള്ളത്.ഇതിൽ 18 എണ്ണം ഫൈസ് സ്റ്റാർ ഹോട്ടലുകളാണ്. 48 എണ്ണം ഫോർ സ്റ്റാറും, 35 എണ്ണം ത്രീ സ്റ്റാറും 81 സർവീസ് അപാർട്മെൻറുകളും 11 റിസോർട്ടുകളുമാണുള്ളത്.
പുതിയ ഹോട്ടലുകളും റിസോർട്ടുകളും വരുന്നത് ടൂറിസം മേഖലക്ക് കരുത്താകുമെന്ന് ഇ.ഡി.ബി. ചീഫ് എക്സിക്യൂട്ടിവ് ഖാലിദ് അൽ റുമൈഹി പറഞ്ഞു. ബഹ്റൈൻ ടൂറിസം രംഗം ശക്തിപ്രാപിക്കുകയാണ്. പോയ വർഷം ടൂറിസ്റ്റുകളുടെ സന്ദർശന നിരക്കിൽ ആറുശതമാനം വർധവാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.