ടൂറിസം രംഗത്തിന് കരുത്തുപകരാൻ വീണ്ടും ‘ഷോപ്പ് ബഹ്റൈൻ’
text_fieldsമനാമ: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവൽ -‘ഷോപ്പ് ബഹ്റൈൻ’ ജനുവരി 11മുതൽ തുടങ്ങുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലാമത് ഫെസ്റ്റ് ഫെബ്രുവരി 10വരെ നീളും. ഇൗ വേളയിൽ അയൽരാജ്യങ്ങളിൽ നിന്നുള്ളവരും ഷോപ്പിങ്ങിനായി ബഹ്റൈനിലെത്തുമെന്ന് കരുതുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഇൗ കാലയളവിൽ സംഘടിപ്പിച്ചിട്ടുണ്ട്. 27 ഹോട്ടലുകളും 21 ഷോപ്പിങ് മാളുകളും 44 റെസ്റ്റോ റൻറുകളും ‘ഷോപ്പ് ബഹ്റൈനി’െൻറ ഭാഗമായിട്ടുണ്ട്.
ഇത് ടൂറിസം മേഖലക്കും ചില്ലറ വിൽപന രംഗത്തിനും കരുത്തുപകരും. മേഖലയിലെ ഏറ്റവും മികച്ച ഷോപ്പിങ് അനുഭവമാണ് ഇൗ അവസരത്തിൽ ലഭ്യമാക്കുകയെന്ന് ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫ പറഞ്ഞു. ആകർഷകമായ റാഫിൾഡ്രോയും ഒരുക്കിയിട്ടുണ്ട്. 20 കാറുകൾ സമ്മാനമായി ലഭിക്കും. നിലവിൽ ടൂറിസ്റ്റുകളുടെ പ്രതിദിന ശരാശരി ചെലഴിക്കൽ തുക 74 ദിനാർ ആണ്. ഇത് ‘ഷോപ്പ് ബഹ്റൈൻ’ സമയത്ത് 100 ദിനാറാക്കി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.
തംകീൻ, വൈ.കെ.അൽമുഅയദ് ആൻറ് സൺസ്, വിവ, ഗൾഫ് എയർ തുടങ്ങിയ സ്ഥാപനങ്ങൾ ഫെസ്റ്റിവലിൽ പങ്കാളികളാണ്. അടുത്ത വർഷത്തെ രാജ്യത്തിെൻറ ടൂറിസം കലണ്ടർ പരിപാടികൾക്ക് ‘ഷോപ്പ് ബഹ്റൈ’നോടെ തുടക്കമാകും. രുചി വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന യാത്ര, ബഹ്റൈൻ ബെയിലെ ഫെസ്റ്റിവൽ സിറ്റി, ലൈവ് ഷോകൾ എന്നിവ ഇതിെൻറ ഭാഗമാണ്. പുതിയ പ്രൊമോഷനുകൾ അറിയാനായി മൊബൈൽ ആപ്പും തുടങ്ങിയിട്ടുണ്ട്.വൈ.കെ. അൽമുഅയദ് ആൻറ് സൺസ് ഡയറക്ടർ മുഹമ്മദ് അൽമുഅയദ്, വിവ ബഹ്റൈൻ സി.ഇ.ഒ ഉലൈയാൻ അൽ വതഇൗദ്, ഗൾഫ് എയർ ഡെപ്യൂട്ടി സി.ഇ.ഒ ക്യാപ്റ്റൻ വലീദ് അബ്ദുൽ ഹമീദ് അൽ അലവി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.shopbahrain.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.