നിരവധി ഹൈവേകളിൽ ഗതാഗത നിയന്ത്രണം
text_fieldsമനാമ: പുനർനിർമാണവും അറ്റകുറ്റപ്പണിയും നടക്കുന്നതിനാൽ ചില ഹൈവേകളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് വർക്ക്സ് മന്ത്രാലയം പ്രഖ്യാപിച്ചു.
ട്രാഫിക് നിയമങ്ങൾ പാലിക്കാനും വാഹനമോടിക്കുന്നവരോട് മന്ത്രാലയം അഭ്യർഥിച്ചു.
ഇസ ബിൻ സൽമാൻ ഹൈവേ
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇരു ദിശകളിലുമുള്ള അതിവേഗ പാത അടക്കും. ഗതാഗതത്തിന് രണ്ടു പാതകൾ ഒരുക്കും. വ്യാഴാഴ്ച രാത്രി 11 മുതൽ വെള്ളിയാഴ്ച വൈകീട്ട് ആറു വരെയാണ് അടച്ചിടൽ.
ജനാബിയ ഹൈവേയിൽ ഒറ്റവരി അടച്ചു
ജനാബിയ ഹൈവേയിൽ അവന്യൂ 35നും റോഡ് 6123നും ഇടയിലുള്ള പുനർനിർമാണ ജോലികൾ നടക്കുന്നതിനാൽ ഘട്ടംഘട്ടമായി ഒരു വരി അടക്കുകയും ഗതാഗതത്തിനായി ഒരു പാത നൽകുകയും ചെയ്യും. ജൂലൈ 11ന് രാത്രി 11 മുതൽ 14ന് പുലർച്ച അഞ്ചു വരെയാണ് അടച്ചിടൽ.
ഹിദ്ദ് ഹൈവേ
ഹിദ്ദ് ഏരിയയിലെ റയ്യ ഹൈവേക്കും അവന്യൂ 44നും ഇടയിലുള്ള ഹിദ്ദ് ഹൈവേയിൽ റീടാറിങ് ജോലികൾ നടക്കുന്നതിനാൽ ഒരു പാത അടക്കും. ജൂലൈ 11 മുതൽ 14 വരെയാണ് അടച്ചിടുന്നത്.
സല്ലാഖ് ഹൈവേ
റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ് ജങ്ഷന് സമീപമുള്ള സല്ലാക്ക് ഹൈവേയിലെ അറ്റകുറ്റപ്പണികൾ മൂലം സല്ലാഖിലേക്കുള്ള പടിഞ്ഞാറൻ ഭാഗത്തേക്കുള്ള ഗതാഗതത്തിനായി ഫാസ്റ്റ് ലൈൻ അടക്കും. ഗതാഗതത്തിന് രണ്ടു പാതകൾ ഒരുക്കും. ജൂലൈ 11ന് രാത്രി 11 മുതൽ ഞായറാഴ്ച പുലർച്ച അഞ്ചു വരെയാണ് അടച്ചിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.