ഗതാഗത നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി
text_fieldsമനാമ: പുതിയ ഗതാഗത നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സയാനി മോട്ടോഴ്സിലെ ജീവനക്കാർക്കായി ക്ലാസ് സംഘടിപ്പിച്ചു. പുതിയ ഗതാഗത നിയമങ്ങൾ, മൈനർ ആക്സിഡന്റ് രജിസ്ട്രേഷൻ, ഇ-ട്രാഫിക്, മവീദ്, തവാസുൽ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ ക്ലാസിൽ പരിചയപ്പെടുത്തി. ഇംഗ്ലീഷ്, ഹിന്ദി, അറബിക്, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള ജീവനക്കാരുടെ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി. മാമീറിലെ ഫുസോ ഷോറൂമിൽ നടന്ന പരിപാടിയിൽ 120ഓളം ജീവനക്കാർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.