Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightട്രാൻസിറ്റ്​...

ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം

text_fields
bookmark_border
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം
cancel

മനാമ: ബഹ്​റൈനിൽ ‘വിസ ഒാൺ അറൈവൽ’ സൗകര്യം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ്​ യാത്രികർക്ക്​ ഇവിടെ നാ ലു ദിവസം വരെ തങ്ങാനുള്ള സാഹചര്യം ഒരുങ്ങി. ‘ഗൾഫ്​ എയറി​’​​െൻറ പ്രാബല്യമുള്ള ടിക്കറ്റ്​ കയ്യിലുണ്ടെങ്കിൽ ഇൗ ദി വസങ്ങളിൽ ബഹ്​റൈനിൽ തങ്ങുന്നവരുടെ വിസ ചാർജ്​ ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി (ബി.ടി.ഇ. എ) വഹിക്കും. ഇൗ പദ്ധതി കഴിഞ്ഞ മാസം മുതലാണ്​ നിലവിൽ വന്നതെന്നും അത്​, ട്രാൻസിറ്റ്​ യാത്രികരിൽ വലിയ വർധനയുണ്ടാക്കുമെന്നാണ്​ പ്രതീക്ഷയെന്നും ബി.ടി.ഇ.എ ടൂറിസം മാർക്കറ്റിങ്​ ആൻറ്​ പ്രൊമോഷൻസ്​ ഡയറക്​ടർ യൂസഫ്​ അൽ ഖാൻ പ്രാദേശിക പത്രത്തോട്​ പറഞ്ഞു. ‘ഗൾഫ്​ എയറു’മായി ചേർന്നാണ്​ ‘സ്​റ്റോപ്പ്​ ഒാവർ പദ്ധതി’ക്ക്​ രൂപം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്​റൈൻ വിമാനത്താവളത്തിൽ നിന്ന്​ ‘ഒാൺ അറൈവൽ വിസ’ലഭിക്കാൻ 60ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്​ യോഗ്യതയുണ്ട്​. പുറമെ, 113 രാജ്യങ്ങളിലെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഇ^വിസക്കും അപേക്ഷിക്കാം.
ചില ട്രാൻസിറ്റ്​ യാത്രികർ ഇൗ സൗകര്യം ഇതിനകം ഉപയോഗപ്പെടുത്തിയിട്ടുണ്ട്​. ബഹ്​റൈൻ നാഷനൽ കാരിയർ ആയ ‘ഗൾഫ്​ എയർ’ ഇൗ വർഷം വൻ വികസനമാണ്​ ലക്ഷ്യമിടുന്നത്​. അതി​​​െൻറ ഭാഗമായി വിവിധങ്ങളായ പദ്ധതികൾ ആവിഷ്​കരിക്കുന്നുണ്ട്​. ഒപ്പം പുതിയ സ്​ഥലങ്ങളിലേക്കുള്ള സർവീസും തുടങ്ങുന്നുണ്ട്​. വരും മാസങ്ങളിൽ ‘സ്​റ്റോപ്പ്​ഒാവർ ടൂറിസം പദ്ധതി’ക്ക്​ നല്ല പ്രചാരം കൊടുക്കാനാണ്​ അധികൃതർ ആ​​ലോചിക്കുന്നത്. കൂടുതൽ ടൂറിസ്​റ്റുകളെ രാജ്യത്ത്​ എത്തിക്കാൻ ബി.ടി. ഇ.എ വർഷം മുഴുവനും നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്​. വിവിധ രാജ്യങ്ങളിൽ നിന്ന്​ ടൂറിസ്​റ്റുകളുമായുള്ള ചാർട്ടർ ​ൈഫ്ലറ്റുകൾ എത്തിക്കാൻ ബി.ടി.ഇ.എ ശ്രമിക്കുകയാണ്​. കഴിഞ്ഞ വർഷം ബഹ്​റൈനിൽ 12ദശലക്ഷം ടൂറിസ്​റ്റുകളാണ്​ എത്തിയത്​. 2017ൽ 9.7 ദശലക്ഷം പേർ എത്തിയതുമായി താരതമ്യം ചെയ്യു​േമ്പാൾ ഇത്​ വലിയ വർധനവാണ്​.
2022ഒാടെ 14.6 ദശലക്ഷം ടൂറിസ്​റ്റുകൾ എത്തണമെന്നാണ്​ ബി. ടി.ഇ.എ ലക്ഷ്യമിടുന്നത്​. ബഹ്​റൈനിൽ ഇപ്പോൾ വരുന്ന ടൂറിസ്​റ്റുകളിൽ അധികവും സൗദി ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്​. ബി.ടി.ഇ.എയുടെ കണക്കനുസരിച്ച്​ ഒരു ടൂറിസ്​റ്റ്​ ബഹ്​റൈനിൽ പ്രതിദിനം ശരാശരി 80 ദിനാർ ചെലവിടുന്നുണ്ട്​. ഇത്​ പോയ വർഷങ്ങളിലെ തുകയേക്കാൾ കൂടുതലാണ്​. 2022ഒാടെ ഇൗ തുക 97.9 ആക്കി ഉയർത്താനാണ്​ ബി.ടി.ഇ. എ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Transits Traveler VisaBahrain News
News Summary - Transits Traveler Visa, Bahrain news
Next Story