പ്രവാസികളുടെ യാത്രാപ്രശ്നം; ഐ.വൈ.സി ഇന്റർനാഷനൽ ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം നൽകി
text_fieldsമനാമ: വേനലവധിക്കാലത്തും മറ്റ് ഉത്സവസീസണുകളിലും കേരളത്തിലെ എയർപോർട്ടുകളിലേക്ക് യാത്രചെയ്യാനുള്ള നിരക്ക് കുത്തനെ ഉയരുന്നത് കാരണം അവധിക്കാലത്തു നാട്ടിലേക്കു പോകുന്ന സാധാരണക്കാരായ പ്രവാസികൾക്കു വലിയ പ്രയാസമാണ് അനുഭവിക്കേണ്ടിവരുന്നതെന്നും ഈ വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ചാപ്റ്റർ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റായ ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം നൽകി.
ഐ.വൈ.സി.സി ബഹ്റൈന്റെ പത്താം വാർഷികത്തോടനുബന്ധിച്ച പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിലെത്തിയതായിരുന്നു എം.പിയും കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീറും.
ഐ.വൈ.സി ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ, ജനറൽ സെക്രട്ടറിമാരായ ബേസിൽ നെല്ലിമറ്റം, നിതീഷ് ചന്ദ്രൻ, വൈസ് ചെയർമാൻ അബിയോൺ അഗസ്റ്റിൻ, കോഓഡിനേറ്റർമാരായ സച്ചിൻ ഹെൻറി, മുഹമ്മദ് റസാഖ്, അലി എന്നിവരാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.