ഗതാഗത മാതൃക: സർവെ തുടങ്ങി
text_fieldsമനാമ: ഭാവിയിലെ ഗതാഗത മാതൃക മുന്നിൽ കണ്ട് പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയം ഫീൽഡ് സർവെയുടെ രണ്ടാം ഘട്ടം തുടങ്ങി.
ഇതോടൊപ്പം വ്യക്തികളുടെ അഭിപ്രായങ്ങളും തേടുന്നുണ്ടെന്ന് റോഡ്സ് പ്ലാനിങ് ആൻറ് ഡിസൈൻ ഡയറക്ടർ ഖാദിം അബ്ദുൽ ലത്തീഫ് പറഞ്ഞു. രാജ്യത്തിെൻറ വികസന സങ്കൽപങ്ങൾ പ്രതിഫലിക്കുന്ന രീതിയിലാകും പുതിയ പദ്ധതികൾ തയ്യാറാക്കുക. ഭാവിയിലെ ഗതാഗത വികസനങ്ങൾക്ക് പരിഗണിക്കാവുന്ന രേഖയായും സർവെ മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർവെയുടെ ഭാഗമായി 3,000ത്തോളം കുടുംബങ്ങളെ അവരുടെ വീടുകളിൽ ചെന്ന് കാണും.
കുടുംബത്തിെൻറ സാമൂഹിക, സാമ്പത്തിക സ്വഭാവം, അവരുടെ യാത്രാരീതികൾ, തൊഴിൽ ദിനങ്ങളിലെയും അവധി ദിനങ്ങളിലെയും സഞ്ചാരങ്ങൾ തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തും. സുസ്ഥിര വികസനം ലക്ഷ്യം വെച്ചുള്ള ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കുന്ന വേളയിൽ സർവെയിൽ വെളിപ്പെടുന്ന കാര്യങ്ങൾ പരിഗണിക്കും.
ഭാവിയിലെ ഗതാഗത പരിഗണനങ്ങൾ എന്തൊക്കെയാകുമെന്ന കാര്യത്തിൽ ഏകദേശ ധാരണ ലഭിക്കാനും സർവെ ഉപകരിക്കും. സർവെക്കായി എത്തുന്നവർക്ക് മന്ത്രാലയത്തിെൻറ മുദ്രയുള്ള െഎ.ഡി.കാർഡുകൾ നൽകും. മന്ത്രാലയം നൽകുന്ന കത്തും ഇവരുടെ പക്കലുണ്ടാകും.
അഭിമുഖത്തിന് മുമ്പ് ജനങ്ങൾക്ക് ഇൗ െഎ.ഡികാർഡും കത്തും പരിശോധിക്കാവുന്നതാണ്. ജനങ്ങൾ നൽകുന്ന എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. സർവെയിൽ പെങ്കടുക്കുന്നരുടെ സി.പി.ആർ. നമ്പറോ പേരോ അവർ നൽകുന്ന വിവരവുമായി ബന്ധിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.