ഇനാറ മോൾക്ക് ചികിത്സ: ബിരിയാണി ചലഞ്ചുമായി ബഹ്റൈൻ പ്രവാസികൾ
text_fieldsമനാമ: സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗ ബാധിതയായ കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോളുടെ ചികിത്സക്കായി ബഹ്റൈൻ പ്രവാസികൾ കൈകോർക്കുന്നു. ഏകദേശം 16 കോടി രൂപ വിലവരുന്ന മരുന്നിന് പണം കണ്ടെത്താനാവാതെ ചികിത്സ വൈകുന്നതിനാൽ മണിപ്പാൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിെൻറ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് പിതാവ് മുഹമ്മദ് റാഷിദ് അറിയിച്ചു. മാസങ്ങളായി നടത്തുന്ന ശ്രമങ്ങൾ വിചാരിച്ച രീതിയിൽ ഫലപ്രാപ്തിയിൽ എത്താത്തതിനാൽ അദ്ദേഹം ബഹ്റൈൻ പ്രവാസി സമൂഹത്തോടും സഹായം അഭ്യർഥിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചികിത്സസഹായത്തിനായി ബഹ്റൈനിൽ രൂപവത്കരിച്ച കൂട്ടായ്മ ബിരിയാണി ചലഞ്ചുമായി മുന്നോട്ടുവന്നിരിക്കുന്നത്.
ഡിസംബർ 31ന് നടക്കുന്ന ചലഞ്ചിലൂടെ 2000 ബിരിയാണി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പങ്കാളികളാകുന്ന ബഹ്റൈനിൽ എവിടെയുമുള്ള സുമനസ്സുകൾക്ക് ഉച്ചഭക്ഷണമായി ബിരിയാണി എത്തിച്ചുനൽകും. കൂടുതൽ വിവരങ്ങൾക്ക് 33172285, 39533273, 36400785 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു. കുട്ടിയുടെ ചികിത്സക്കായി നേരിട്ട് പണമയക്കാൻ ആഗ്രഹിക്കുന്നവർ സ്റ്റേറ്റ് ബാങ്കിെൻറ കാടാച്ചിറ ബ്രാഞ്ചിൽ Sajitha T, Hameed P, Hashim AP IFSC CODE: SBIN 0071263. A/C No. 403 441 997 87 എന്ന നമ്പറിലും 85905 08864 FARSANA KT എന്ന ഗൂഗ്ൾ പേ നമ്പറിലും അയക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.