ശൂറ സെക്രട്ടേറിയറ്റും കാപിറ്റൽ ഗവർണറേറ്റും ചേർന്ന് മരം നട്ടു
text_fieldsമനാമ: പരിസ്ഥിതി ദിനാചരണ പശ്ചാത്തലത്തിൽ ശൂറ കൗൺസിൽ സെക്രേട്ടറിയറ്റും കാപിറ്റൽ ഗവർണറേറ്റും സഹകരിച്ച് വൃക്ഷത്തൈകൾ നട്ടു. എല്ലാ വർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ നടത്തുന്ന വൃക്ഷത്തൈ നടൽ ഇത് അഞ്ചാം വർഷവും തുടരുന്നതിൽ ഏറെ സന്തോഷമുള്ളതായി ശൂറ കൗൺസിൽ സെക്രേട്ടറിയറ്റ് കൗൺസിലിലെ പരിസ്ഥിതി, പൊതു കാര്യ സമിതി ചെയർമാൻ ഡോ. മുഹമ്മദ് അലി ഹസൻ വ്യക്തമാക്കി.
കാപിറ്റൽ ഗവർണറേറ്റ് ഉപ ഗവർണർ ഹസൻ അബ്ദുല്ല അൽ മദനി, ശൂറ കൗൺസിൽ സെക്രേട്ടറിയറ്റ് സമിതി അംഗങ്ങളായ അലി ഹുസൈൻ അശ്ശിഹാബി, കരീമ മുഹമ്മദ് അൽ അബ്ബാസി എന്നിവരും സന്നിഹിതരായിരുന്നു.
ജനങ്ങളിൽ പരിസ്ഥിതി ബോധം ശക്തമാക്കാനും കൃഷിയിലേക്ക് കൂടുതൽ താൽപര്യം ജനിപ്പിക്കാനും ഇത് വഴിയൊരുക്കുമെന്നും ഡോ. മുഹമ്മദ് അലി ഹസൻ അലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.