ട്രോജൻ ഷൂട്ടേഴ്സ് കപ്പ്: ഗോസി എഫ്.സി ജേതാക്കൾ
text_fieldsട്രോജൻ ഷൂട്ടേഴ്സ് കപ്പ് ജേതാക്കളായ ഗോസി എഫ്.സി ടീം
മനാമ: ട്രോജൻ എഫ്.സിയും ഷൂട്ടേഴ്സ് എഫ്.സിയും സംയുക്തമായി സംഘടിപ്പിച്ച ട്രോജൻ ഷൂട്ടേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഗോസി എഫ്.സി ജേതാക്കളായി. അദ്ലിയ എഫ്.സിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സീസണിലെ ആദ്യ കിരീടം ഗോസി സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 1-1 എന്ന സ്കോറിൽ തുടർന്നപ്പോൾ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഗോസി എഫ്.സിയുടെ നബീൽ തിരഞ്ഞെടുക്കപ്പെട്ടു. ടോപ് സ്കോറർ ഹിജാസ് (ഗോസി), ബെസ്റ്റ് ഡിഫണ്ടർ അഷ്റഫ് (ഗോസി), ബെസ്റ്റ് ഗോൾ കീപ്പർ സിറാജ് (അദ്ലിയ) എന്നിവരും അവാർഡുകൾ കരസ്ഥമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.