തുറാബ് തങ്ങൾക്ക് സ്വീകരണം നൽകി
text_fieldsഎസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളെ ഐ.സി.എഫ് നേതാക്കൾ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: കോഴിക്കോട് നഗരത്തിൽ നിർമാണത്തിലിരിക്കുന്ന എസ്.എ ടവർ പ്രചാരണാർഥം ബഹ്റൈനിലെത്തിയ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി അഫ്സൽ മാസ്റ്റർ കൊളാരി എന്നിവർക്ക് ഐ.സി.എഫ് ബഹ്റൈൻ നാഷനൽ നേതാക്കളുടെ നേതൃത്വത്തിൽ ബഹ്റൈൻ ഇന്റർനാഷനൽ എയർപ്പോർട്ടിൽ സ്വീകരണം നൽകി. മലബാറിന്റെ വിദ്യാഭ്യാസ സാമൂഹിക ആരോഗ്യ മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികളുടെ ആസ്ഥാനമായി മാറുന്ന ശൈഖ് അബൂബക്കർ ടവറിന്റെ നിർമാണം വിപുലമായ സൗകര്യങ്ങളോടെ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഐ.സി.എഫ് നേതാക്കളായ കെ.സി. സൈനുദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, വി.പി.കെ. അബൂബക്കർ ഹാജി, മുസ്തഫ ഹാജി കണ്ണപുരം, ഉമർ ഹാജി ചേലക്കര എന്നിവർ സംബന്ധിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതിന് മുഹറഖ് സുന്നി സെന്ററിൽ നടക്കുന്ന ബുർദ മജ്ലിസിന് സയ്യിദ് തുറാബ് തങ്ങൾ നേതൃത്വം നൽകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.