ബഹ്റൈൻ അംബാസഡറിൽനിന്ന് തുർക്കിയ പ്രസിഡന്റ് നിയമന രേഖകൾ സ്വീകരിച്ചു
text_fieldsമനാമ: തുർക്കിയയിലെ ബഹ്റൈൻ അംബാസഡർ അഹ്മദ് അലി മർസൂഖിയിൽനിന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നിയമന രേഖകൾ സ്വീകരിച്ചു.
അങ്കറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചായിരുന്നു നിയമന രേഖകൾ സ്വീകരിച്ചത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ ഉർദുഗാന് അംബാസഡർ കൈമാറുകയും ചെയ്തു. ഭരണാധികാരികൾക്കുള്ള പ്രത്യഭിവാദ്യം അറിയിക്കുന്നതിന് ഉർദുഗാൻ മർസൂഖിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
എല്ലാ മേഖലകളിലും വളർച്ചയും ഉയർച്ചയും നേടാൻ ബഹ്റൈന് സാധ്യമാകട്ടെയെന്നും തുർക്കിയ പ്രസിഡന്റ് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.