തുർക്കിയ-സിറിയ ഭൂകമ്പം: ഒ.ഐ.സി.സി ആദ്യഘട്ട സഹായം കൈമാറി
text_fieldsമനാമ: തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ബഹ്റൈൻ ഒ.ഐ.സി.സി ശേഖരിച്ച പുതിയ സാമഗ്രികൾ തുർക്കിയ എംബസി അധികൃതർക്ക് കൈമാറി. ഒ.ഐ.സി.സി അംഗങ്ങളിൽനിന്നും ഹമദ് ടൗൺ സൂഖ്, ഗുദൈബിയ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുമാണ് വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, ബെഡുകൾ, തണുപ്പിനെ ചെറുക്കുന്ന മറ്റു വസ്ത്രങ്ങൾ, കൊച്ചുകുട്ടികൾക്ക് ആവശ്യമായ വസ്ത്രങ്ങൾ എന്നിവ ശേഖരിച്ചത്.
സാധനങ്ങൾ ശേഖരിക്കുന്നതിന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ദുബൈ ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട്, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റുമാരായ ലത്തീഫ് ആയഞ്ചേരി, രവി കണ്ണൂർ, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, നേതാക്കളായ ഫിറോസ് നങ്ങാരത്ത്, നസിം തൊടിയൂർ, ഷിബു എബ്രഹാം, അഡ്വ. ഷാജി സാമുവൽ, സജി എരുമേലി, ബ്രയിറ്റ് രാജൻ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജാലിസ് കുന്നത്ത്കാട്ടിൽ, തുളസിദാസ്, നൗഷാദ് കുരുടിവീട്, അബൂബക്കർ വെളിയംകോട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.