തുർക്കിയ, സിറിയ: ദുരിതാശ്വാസ സമാഹരണം സജീവം
text_fieldsമനാമ: തുർക്കിയ, സിറിയ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്വദേശികളും വിദേശപൗരന്മാരും ഒരുപോലെ സജീവമാകുന്നു. ബഹ്റൈനിൽനിന്ന് ബഹ്റൈൻ പ്രതിരോധസേന, റോയൽ ഗാർഡ് എന്നിവർ സഹായത്തിനായി തുർക്കിയിൽ എത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള സഹായസംഘത്തോടൊപ്പം കാണാതായവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സംഘം വ്യാപൃതരാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം എല്ലാ പള്ളികളിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി നമസ്കാരവും സംഘടിപ്പിച്ചിരുന്നു.
രാജ്യത്തെ വിവിധ സാമൂഹിക സംഘടനകൾ തുർക്കിയയിലേക്ക് അവശ്യവസ്തുക്കളും സംഭാവനകളും ശേഖരിക്കുന്നുണ്ട്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിൽ വിപുലമായ സഹായശേഖരണം നടന്നുകൊണ്ടിരിക്കുന്നു. കാഫ് ഹ്യൂമാനിറ്റേറിയൻ, തർബിയ ഇസ്ലാമിക് സൊസൈറ്റി, ഇസ്ലാമിക് അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളും പ്രവാസിസംഘടനകളും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.