ഇന്ത്യക്കാരുടെ സേവനങ്ങളെ പ്രകീർത്തിച്ച് തുർക്കിയ എംബസി
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ തുർക്കിയ ഭൂകമ്പ ദുരിത ബാധിതർക്കുള്ള രണ്ടാംഘട്ട സഹായം കൈമാറി. 40 കാർട്ടൺ സാധനങ്ങളാണ് തുർക്കിയ എംബസിയിലെത്തി അധികൃതർക്ക് നൽകിയത്. ജാക്കറ്റ്, ട്രാക്ക് പാന്റുകൾ, ടി ഷർട്ട്, ഷൂ എന്നിവയടങ്ങുന്ന വസ്ത്രശേഖരമാണ് യൂനിഫോം സിറ്റിയുടെ സഹായത്തോടെ കൈമാറിയത്. ഒന്നാം ഘട്ടത്തിൽ തുർക്കിയ, സിറിയ എംബസികളിൽ അര കോടിയിലധികം രൂപയുടെ ജാക്കറ്റുകളും പുതപ്പുകളുമടങ്ങുന്ന വസ്ത്രങ്ങൾ കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തിൽ 10 ലക്ഷം രൂപയിലധികം വില വരുന്ന സാധനങ്ങളാണ് നൽകിയത്.
ഇന്ത്യക്കാരുടെ സേവനങ്ങൾ മഹത്തരമാണെന്ന് തുർക്കിയ അംബാസഡർ പറഞ്ഞു. ഇന്ത്യക്കാരുടെ ഉദാരമനസ്കതയെയും നിസ്തുല്യമായ സേവന പ്രവർത്തനങ്ങളെയും അവർ പ്രകീർത്തിക്കുകയും സഹകരണത്തിന് നന്ദി പറയുകയും ചെയ്തു. കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി. മുസ്തഫ, ട്രഷറർ റസാഖ് മൂഴിക്കൽ, സംസ്ഥാന ഭാരവാഹികളായ എ.പി ഫൈസൽ, ഒ.കെ. കാസിം, അസ്ലം വടകര, റഫീഖ് തോട്ടക്കര, സലിം തളങ്കര, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് റിയാസ് ഒമാനൂർ, മനാമ സൂക് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ വടകര, വടകര മണ്ഡലം വൈസ് പ്രസിഡന്റ് ഹുസൈൻ വടകര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.