ദാനാ മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ തുർക്കി ഉൽപന്ന മേള തുടങ്ങി
text_fieldsമനാമ: ദാനാ മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ തുർക്കി ഉൽപന്നങ്ങളുടെ വ്യാപാരമേള അംബാസഡർ എസെൻ കാകിൽ ഉദ്ഘാടനം ചെയ്തു.
രുചികരമായ തുർക്കി ചീസ്, ഡ്രൈ ഫ്രൂട്ട്, പച്ചക്കറികൾ, മുന്തിയ ഇനം ഒലിവ്, ഒലിവ് ഓയിൽ, മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, ലിനൻ, ടവൽ, വസ്ത്രങ്ങൾ, പാദരക്ഷകൾ, കുട്ടിയുടുപ്പുകൾ, കളിപ്പാട്ടങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്. ഹോട്ട് ഫുഡ്സ് വിഭാഗത്തിൽ തുർക്കി ഭക്ഷണങ്ങളുടെ ലൈവ് കുക്കിങ് പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
തുർക്കിയിലേക്കുള്ള അവധിക്കാല യാത്രാ പാക്കേജുകളും മേളയിൽ പരിചയപ്പെടുത്തുന്നുണ്ട്.
ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് തുർക്കിയെന്നും ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അംബാസഡർ പറഞ്ഞു.
വ്യത്യസ്ത തരം തുർക്കി ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു റീജനൽ ഡയറക്ടർ മുഹമ്മദ് കലീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.