ദ്വിദിന ശിൽപശാല അടുത്ത മാസം ബഹ്റൈനിൽ
text_fieldsമനാമ: ബഹിരാകാശ മേഖലയിലെ പുരോഗതി സംബന്ധിച്ച രണ്ടാമത്തെ മിഡിൽ ഈസ്റ്റ് സ്പേസ് ജനറേഷൻ വർക്ക്ഷോപ് അടുത്ത മാസം ബഹ്റൈനിൽ നടക്കും. സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ നടക്കുന്ന ശിൽപശാല ബഹ്റൈൻ നാഷനൽ സ്പേസ് സയൻസ് ഏജൻസിയുടെ (എൻ.എസ്.എസ്.എ) പങ്കാളിത്തത്തോടെ ബഹ്റൈൻ യൂനിവേഴ്സിറ്റിയിലാണ് നടക്കുന്നത്.
യുവ പ്രഫഷനലുകൾ, അക്കാദമിക്, വ്യവസായ പ്രതിനിധികൾ, വിദഗ്ധർ, ബഹിരാകാശ ഏജൻസി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. മേഖലയിലെ ബഹിരാകാശ വ്യവസായം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും. പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും. ബഹിരാകാശമേഖലയിൽ താൽപര്യമുള്ള 18നും 35നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ശിൽപശാലയിൽ രജിസ്റ്റർ ചെയ്യാമെന്ന് എൻ.എസ്.എസ്.എ അറിയിച്ചു. വർക്ക്ഷോപ്പിൽ നിന്നുള്ള റിപ്പോർട്ടുകളും ശിപാർശകളും ഉന്നതതല കോൺഫറൻസുകളിൽ അവതരിപ്പിക്കും. അഞ്ച് വ്യത്യസ്ത വിഷയങ്ങളിലാണ് വർക്കിങ് ഗ്രൂപ്പുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
വർക്കിങ് ഗ്രൂപ്പുകളിൽ ഡെലിഗേറ്റുകൾ നിശ്ചിത വിഷയം ചർച്ച ചെയ്യും. ബഹിരാകാശ വിദ്യാഭ്യാസവും ബഹിരാകാശ സംരംഭകത്വം, ബഹിരാകാശത്തിലെ സ്ത്രീ, എൻഗേജ് ഇൻ ജനറേഷൻസ്, ബഹിരാകാശ സാമ്പത്തികാടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ് വർക്കിങ് ഗ്രൂപ്പുകൾ. കോൺഫറൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് mesgw@spacegeneration.orgൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.