തൊഴിൽ ലഭിക്കാതെ കഷ്ടപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
text_fieldsമനാമ: സന്ദർശകവിസയിൽ ബഹ്റൈനിലെത്തുകയും തൊഴിൽ ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്ത രണ്ട് ഇന്ത്യക്കാരെ പ്രവാസി ലീഗൽ സെൽ ഇടപെട്ട് നാട്ടിലേക്കയച്ചു. ആന്ധ്ര സ്വദേശികളായ മുദ്ദം ഗംഗാറെഡ്ഡിയും പ്രവീൺ കുനയുമാണ് നാട്ടിലേക്ക് പോകാനാകാതെ പ്രയാസപ്പെട്ടത്.
അനധികൃതമായി ഇവിടെ കഴിഞ്ഞ കാലയളവിലെ പിഴയും ഇവർ അടക്കേണ്ടതുണ്ടായിരുന്നു. താമസവും ഭക്ഷണവും ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. പ്രവാസി ലീഗൽ സെൽ ഇമിഗ്രേഷൻ അതോറിറ്റികൾ, ഇന്ത്യൻ എംബസി, തെലുങ്ക് കലാസമിതി എന്നിവയുടെ സഹകരണത്തോടെ, ഇമിഗ്രേഷൻ പ്രശ്നങ്ങൾ പരിഹരിച്ച് അവരുടെ സ്വദേശത്തേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ വിമാനത്തിൽ ഇരുവരും നാട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.