ബഹ്റൈനിൽ രണ്ട് മലയാളികൾ മരണപ്പെട്ടു
text_fieldsമനാമ: ബുധനാഴ്ച രാത്രിയും ഇന്ന് രാവിലെയുമായി ബഹ്റൈനിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. പത്തനംതിട്ട കൂടൽ സത്യശ്ശേരി ജനാർദ്ദനന്‍റെ മകൻ സുരേഷ്കുമാർ(53), കണ്ണൂർ ഇരിക്കൂർ എൻ.ബി ഹൗസിൽ പുതിയ പുരയിൽ പോക്കറിന്‍റെ മകൻ എലോടൻ വളപ്പിൽ മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് മരിച്ചത്.
സുരേഷ്കുമാർ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് റൂമിലെത്തി കുളിക്കാൻ ബാത്റൂമിൽ കയറിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 20 വർഷമായി ബഹ്റൈനിലാണ് ഇദ്ദേഹം. റെഡ്ടാകിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. മാതാവ് ലക്ഷമിക്കുട്ടിയമ്മ, ഭാര്യ: സുനിത. മക്കൾ: ശ്രേയസ്, ശ്രേയ. സഹോദരൻ: സുനിൽ (ബഹ്റൈൻ).
ഹമദ് ടൗൺ ബ്ലൂ ബീച്ച് റസ്റ്റോറൻറിൽ ജീവനക്കാരനാണ് ഇരിക്കൂർ എലോടൻ വളപ്പിൽ മുഹമ്മദ് കുഞ്ഞി (55). വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ശാരീരിക അസ്വസ്ഥതകൾ കാരണം ബി.ഡി.എഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇദ്ദേഹം 23 വർഷമായി ബഹ്റൈനിൽ. മാതാവ്: മറിയം. ഭാര്യ: റഹ്മത്ത്. മക്കൾ: റസ്ന, റിസാന, റയ്യാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.