കോവിഡ് ടെസ്റ്റ് ഇനി രണ്ടെണ്ണം മതി
text_fieldsമനാമ: വിദേശത്തുനിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള നിബന്ധനകൾ തിങ്കളാഴ്ച മുതൽ പുതുക്കി. ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഞായറാഴ്ച മുതൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ തുടരും.
റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്ന് ബഹ്റൈൻ പൗരന്മാർക്കും െറസിഡൻസ് വിസ ഉള്ളവർക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇൗ രാജ്യങ്ങളിൽനിന്ന് വരുന്ന ജി.സി.സി പൗരന്മാർക്കും കഴിഞ്ഞ ഉത്തരവിൽ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ, പുതിയ ഉത്തരവിൽ അവരെ ഒഴിവാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന വ്യവസ്ഥയിലും മാറ്റമില്ല.
അതേസമയം, ബഹ്റൈനിൽ എത്തിയശേഷമുള്ള കോവിഡ് പരിശോധനയുടെ എണ്ണം കുറച്ചിട്ടുണ്ട്. വിമാനത്താവളത്തിൽവെച്ചും തുടർന്ന് 10ാം ദിവസവും കോവിഡ് പരിശോധന നടത്തണം. ഇതുവരെ അഞ്ചാം ദിവസവും പരിശോധന നടത്തേണ്ടിയിരുന്നു. യാത്രക്കാരുടെ ക്വാറൻറീൻ വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല. താമസ സ്ഥലത്തോ അല്ലെങ്കിൽ എൻ.എച്ച്.ആർ.എയുടെ അംഗീകാരമുള്ള ഹോട്ടലിലോ ആണ് 10 ദിവസം ക്വാറൻറീനിൽ കഴിയേണ്ടത്.
റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രക്കാരും 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിമാനത്താവളത്തിലും തുടർന്ന് 10ാം ദിവസവും കോവിഡ് ടെസ്റ്റ്, 10 ദിവസത്തെ ക്വാറൻറീൻ എന്നീ വ്യവസ്ഥകളും പാലിക്കണം. എന്നാൽ, ചില വിഭാഗങ്ങൾക്ക് ഇതിൽ ഇളവ് നൽകി. ബഹ്റൈനിൽനിന്ന് ലഭിച്ച വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരസ്പരം അംഗീകരിക്കാൻ സമ്മതിച്ച രാജ്യങ്ങളിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് എന്നിവയുമായി വരുന്നവർക്ക് ക്വാറൻറീനും പി.സി.ആർ ടെസ്റ്റും ആവശ്യമില്ല. അമേരിക്ക, യു.കെ, യൂറോപ്യൻ യൂനിയൻ, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ക്വാറൻറീൻ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.