കോവിഡ് വ്യാപനം തടയുന്നതിന് രണ്ടാഴ്ച കൂടുതല്‍ കരുതല്‍ വേണം –മന്ത്രി
text_fieldsമനാമ: കോവിഡ് വ്യാപനത്തോത് കുറച്ചു കൊണ്ടുവരുന്നതിന് രണ്ടാഴ്ചത്തേക്ക് കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും പാലിക്കാന്‍ ഓരോരുത്തരും രംഗത്തുവരണമെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് വ്യക്തമാക്കി. രാജ്യത്തെയും ജനങ്ങളുടെയും സുരക്ഷ പരമപ്രധാനമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും അവര്‍ പറഞ്ഞു. നേരത്തേ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ നല്കിയ സഹകരണങ്ങള്‍ അര്‍ഥപൂര്‍ണമായിരുന്നു.
രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും ഇക്കാര്യത്തില്‍ ഓരോരുത്തരും കൂടുതല്‍ ജാഗ്രത പാലിക്കാന്‍ രംഗത്തുവരണമെന്നും അവര്‍ പറഞ്ഞു. കോവിഡ് -19 രാജ്യത്ത് പ്രത്യക്ഷമായത് മുതല്‍ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാണ് പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്. സാമൂഹികമായ ബാധ്യതയെന്ന നിലക്ക് രാജ്യത്തെ ഓരോ പൗരന്മാരും വിദേശ പൗരന്മാരും ഇക്കാര്യത്തില്‍ വളരെ നല്ല സഹകരണമാണ് നല്കിക്കൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖലയിലുള്ളവരുടെ ആത്മാര്‍ഥമായ ശ്രമങ്ങളാണ് ഇതിലേറ്റവും പ്രധാനമായത്. ആരോഗ്യ മേഖലയിലുണ്ടായ വെല്ലുവിളി നേരിടാന്‍ കഴിഞ്ഞത് നേട്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.