Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ണ്ട​ർ 15 ഗ​ൾ​ഫ്...

അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക​റ്റ്‌ ബാ​ൾ: ബ​ഹ്‌​റൈ​ൻ ജേ​താ​ക്ക​ൾ

text_fields
bookmark_border
basketball
cancel
camera_alt

അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക​റ്റ്‌ ബാ​ൾ അ​സോ​സി​യേ​ഷ​ൻ ക​പ്പ് ജേ​താ​ക്ക​ളാ​യ ബ​ഹ്‌​റൈ​ൻ ടീ​മി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ

സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​നാ​മ: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക​റ്റ്‌ ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ജി.​ബി.​എ) ക​പ്പി​ൽ ബ​ഹ്‌​റൈ​ൻ ജേ​താ​ക്ക​ൾ. കു​വൈ​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം. കു​വൈ​ത്തി​നെ 70-58 എ​ന്ന സ്‌​കോ​റി​നാ​ണ് ബ​ഹ്‌​റൈ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ചാ​മ്പ്യ​ൻ​ഷി​പ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​മാ​പി​ച്ച​ത്.

അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക​റ്റ്‌ ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബ​ഹ്‌​റൈ​ൻ -കു​വൈ​ത്ത് മ​ത്സ​ര​ത്തി​ൽ നി​ന്ന്

ക​പ്പ് നേ​ടി ദോ​ഹ​യി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ബാ​സ്ക​റ്റ് ബാ​ൾ ദേ​ശീ​യ ടീ​മി​നെ ബ​ഹ്റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) സ്വീ​ക​രി​ച്ചു. ബ​ഹ്റൈ​ൻ ബാ​സ്ക​റ്റ് ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ക്യാ​പ്റ്റ​ൻ വ​ലീ​ദ് അ​ൽ അ​ല​വി, ബി.​ഒ.​സി ടെ​ക്‌​നി​ക്ക​ൽ അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്‌​ട​ർ ലൗ​ൺ​സ് മ​ദേ​നെ, ഒ​ഫീ​ഷ്യ​ലു​ക​ൾ, ക​ളി​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsSports NewsU-15 Gulf Basketball
News Summary - U-15 Gulf Basketball- Bahrain Winners
Next Story