യു.ഡി.എഫ് തെരെഞ്ഞടുപ്പ് കൺവെൻഷൻ വെള്ളിയാഴ്ച
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യു.ഡി.എഫ് തെരെഞ്ഞടുപ്പ്കൺവെൻഷൻ നവംബർ എട്ടിന് വൈകുന്നേരം ആറിന് സൽമാനിയ കലവറ റസ്റ്റാറന്റ് ഹാളിൽ നടക്കും.
ബഹ്റൈനിലെ യു.ഡി.എഫ് സംഘടന നേതാക്കളും പൊതു സാമൂഹിക പ്രവർത്തകരുമടക്കമുള്ള പ്രമുഖർ പങ്കെടുക്കും. വയനാട് ലോക്സഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി ഐ.വൈ.സി.സി ബഹ്റൈൻ തുടക്കം കുറിച്ച വിവിധ ഡിജിറ്റൽ, ഓഫ്നെറ്റ് പരിപാടികളുടെ തുടർച്ചയായാണ് യു.ഡി.എഫ് കൺവെൻഷൻ നടത്തുന്നത്.
എല്ലാറ്റിലും പി.ആർ ഇറക്കി, ജനദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്നത്തെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് എതിരെയുള്ള ജനവിധിയായി ഈ ഉപതെരഞ്ഞടുപ്പ് മാറുമെന്നും കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.