Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തു​പ്പ​ള്ളി​യി​ൽ...

പു​തു​പ്പ​ള്ളി​യി​ൽ യു.​ഡി.​എ​ഫ് വി​ജ​യം സു​നി​ശ്ചി​തം -ഐ.​വൈ.​സി.​സി

text_fields
bookmark_border
ഐ.​വൈ.​സി.​സി പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ഐ.​വൈ.​സി.​സി പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

മ​നാ​മ: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന് ഐ.​വൈ.​സി.​സി സം​ഘ​ടി​പ്പി​ച്ച പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്റ്റാ​റ​ന്റ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഐ.​വൈ.​സി.​സി പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജ​ന​കീ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​നു ജ​ന​ങ്ങ​ൾ ന​ൽ​കി​യ അം​ഗീ​കാ​ര​മാ​ണ് 53 വ​ർ​ഷം അ​ദ്ദേ​ഹം പു​തു​പ്പ​ള്ളി​യു​ടെ ജ​ന​പ്ര​തി​നി​ധി​യാ​യി അ​ജ​യ്യ​നാ​യി തു​ട​ർ​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ യ​ഥാ​ർ​ഥ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശി​യാ​യ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നെ ത​ന്നെ ജ​ന​കീ​യ വി​ക​സ​നം ന​ട​പ്പാ​ക്കാ​ൻ ജ​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും വേ​ണ്ടെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ബ​ഷീ​ർ അ​മ്പ​ലാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ർ.​എം.​പി പ്ര​തി​നി​ധി സ​ജി​ത്ത് വെ​ള്ളി​ക്കു​ള​ങ്ങ​ര, അ​ജി​ത് കു​മാ​ർ ക​ണ്ണൂ​ർ, ല​ത്തീ​ഫ് കെ, ​ബേ​സി​ൽ നെ​ല്ലി​മ​റ്റം, അ​ന​സ് റ​ഹിം, ബ്ല​സ​ൻ മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മൗ​നാ​ച​ര​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCC BahrainUDFPuthuppally bypoll
News Summary - UDF will win in Puthupalli - I.Y.C.C.
Next Story