ഗസൽ മാന്ത്രികെൻറ വിയോഗത്തിൽ വേദനയോടെ ആരാധകർ
text_fieldsമനാമ: ഗസൽ നിശകളിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ആർദ്രതയും മധുരിമയും സൃഷ്ടിച്ച അനശ്വര ഗായകൻ ഉംബായിയുടെ വിയോഗ വാർത്ത ബഹ്റൈനിലെ മലയാളി പ്രവാസികളിൽ വേദനയായി. പലവട്ടം ഉംബായി ബഹ്റൈനിലെ മലയാളി സദസുകളിൽ വന്ന് മണിക്കൂറുകളോളം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ നൂറുകണക്കിന് ആരാധകരാണ് ഇവിടെയുള്ളത്. ഒാണം, പെരുന്നാൾ തുടങ്ങിയ വിശേഷ ദിനങ്ങളിലെല്ലാം അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ എന്നിവരുടെ പരിപാടികൾക്കായി പത്തിലധികം തവണയാണ് ഉംബായി ബഹ്റൈനിൽ എത്തിയിട്ടുള്ളതെന്ന് സ്റ്റേജ് ഷോ ഡയറക്ടറും കോർഡിനേറ്ററുമായ മനേജ് മയ്യനാട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സാധാരണക്കാരായ സംഗീതാസ്വാദകർ അദ്ദേഹം വരുന്നു എന്നറിഞ്ഞാൽ ആവേശത്തിലാകും. സദസുകൾ നിറഞ്ഞുകവിയുമായിരുന്നു. മണിക്കൂറുകൾ നീണ്ട ആലാപനം പലപ്പോഴും പാതിരാവിലേക്ക് നീളും. ലയിച്ചിരിക്കുന്ന സദസിനെ കാണുേമ്പാൾ അദ്ദേഹം നിശ്ചിത സമയം കഴിഞ്ഞും പാട്ട് തുടരുമായിരുന്നുവെന്ന് മനോജ് പറഞ്ഞു.
പ്രവാസികളുടെ ജീവിതത്തിൽ ഒാർമകളും ഗൃഹാതുരത്വവും ഇറ്റിച്ച മഹാനായ കലാകാരനാണ് ഉംബായിയെന്ന് ബഹ്‌റൈൻ കേരളീയ കലാസമാജം കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ പറഞ്ഞു. ഗസലിനെ ജനകീയമാക്കിയതിൽ അദ്ദേഹത്തിനുള്ള പങ്ക് ആർക്കും നിഷേധിക്കാനാകില്ല. അരങ്ങിൽ മാത്രമല്ല അണിയറയിലും അദ്ദേഹം സഹൃദയനായിരുന്നു. പരിചയപ്പെടാൻ ചെല്ലുന്നവരുമായും വർത്തമാനം പറയാനെത്തുന്നവരെയും പുഞ്ചിരിയോടെയാണ് അദ്ദേഹം വരവേറ്റത്. വിനയവും നൻമയും ആയിരുന്നു കൈമുതൽ. അതിനാൽ ഒരിക്കൽ ആ പാട്ട് കേൾക്കുന്നവരും അദ്ദേഹത്തോട് അടുത്തിഴകാൻ കഴിഞ്ഞവർക്കും പിന്നീട് അദ്ദേഹത്തെ മറക്കാൻ കഴിയില്ലെന്നും ഹരീഷ് മേനോൻ ചൂണ്ടിക്കാട്ടി.
വിയോഗം ഗസൽ രംഗത്ത് ഏറെ വിടവ് സൃഷ്ടിക്കുന്നത് -ഫ്രൻറ്സ്
മനാമ: ഗസൽ ഗായകനും സംഗീത സംവിധായകനുമായ പി.എ ഇബ്രാഹിം എന്ന ഉംബായിയുടെ നിര്യാണത്തിൽ ഫ്രൻറ്സ് കലാ സാഹിത്യ വേദി അനുശോചിച്ചു. അദ്ദേഹത്തിെൻറ വിയോഗം ഗസൽ രംഗത്ത് ഏറെ വിടവ് സൃഷ്ടിക്കുന്ന ഒന്നാണ്. കവി സച്ചിദാനന്ദന്‍, ഒ.എൻ.വി കുറുപ്പ് തുടങ്ങിയവരുടെ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും സംഗീതം നല്‍കി ഉംബായി ആലപിച്ച ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയവയായിരുന്നുവെന്നും ഫ്രൻറ്സ് കലാ സാഹിത്യ വേദി അനുസ്മരിച്ചു. മലയാളികൾക്കെന്നും ഓർമയിൽ സൂക്ഷിക്കാൻ ഒട്ടേറെ ഗസൽ ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തിെൻറ വേർപാട് മലയാള ഗസൽ ഗാന ശാഖക്ക് കനത്ത നഷ്ടമാണ് .
ഉറുദുവിൽ മാത്രം ആലപിക്കുകയും ആസ്വദിക്കപ്പെടുകയും ചെയ്തിരുന്ന ഗസലിനെ പുതിയ ഭാവവും താളവും നല്‍കി മലയാളത്തിലേക്ക് പരിവർത്തിപ്പിക്കുകയും വ്യാപിപ്പിക്കുകയും പുതു തലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്ത അദ്ദേഹത്തിെൻറ പങ്ക് അവിസ്മരണീയമാണെന്നും ഫ്രൻറ്സ് കലാ സാഹിത്യ വേദി അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
സംഗീത ലോകത്തിന് നഷ്ടം ^ആം ആദ്മി പാർട്ടി
മനാമ: ഉംബായിയുടെ നിര്യാണത്തിൽ ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ അനുശോചിച്ചു. മലയാളികളുടെ ഗസൽ സംഗീത ആസ്വാദനത്തിന് പുതിയ ഒരു മാനം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ രക്ഷാധികാരി കെ.ആർ.നായർ, കൺവീണർ നിസാർ കൊല്ലം, സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവർ അനുശോചന പ്രമേയത്തിൽ പറഞ്ഞു.
ഗൃഹാതുരതയുടെ പാട്ടുകാരൻ -ഒലിവ് സാംസ്‌കാരിക വേദി
മനാമ: മലയാളത്തിെൻറ ഗസൽ ചക്രവർത്തി ഉംബായിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ ഒലിവ് സാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി.
പ്രണയത്തിെൻറയും ഗൃഹാതുരതയുടെയും പാട്ടുകാരനായ ഉംബായി തെൻറ പരുക്കൻ ജീവിത യാഥാർഥ്യങ്ങളെ മറികടന്നു. അദ്ദേഹം സംഗീതപ്രേമികളുടെ മനസിൽ മായാതെ മറയാതെ എന്നും നിലക്കൊള്ളുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.