റമദാനിലെ ഉംറ യാത്ര
text_fieldsകോവിഡ് എന്ന മഹാമാരി ഭൂമിയിൽ പെയ്തിറങ്ങിയില്ലായിരുന്നെങ്കിൽ ഓരോ കൂട്ടായ്മയും ഇഫ്താർ സംഘടിപ്പിക്കുന്ന തിരക്കിലായിരിക്കും. കതിരും പതിരും നിറഞ്ഞ പ്രവാസജീവിതത്തിൽ ഇഫ്താർ സംഗമങ്ങൾക്കും ജാതിമതഭേദമന്യേയുള്ള കൂടിച്ചേരലുകൾക്കും വലിയ പ്രാധാന്യം തന്നെയുണ്ട്. കർത്തവ്യബോധവും സ്വഭാവ സംസ്കരണവും സഹജീവിസ്നേഹവുമൊക്കെ ജീവിതമെന്ന മഹത്തായ സർവകലാശാലയിൽ നിന്നാണല്ലോ നാം പഠിക്കുന്നത്.
2001ലെ റമദാൻ മാസത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ് കുടുംബങ്ങൾക്കു മാത്രമായി ഒരു ഉംറ യാത്ര സംഘടിപ്പിക്കുകയുണ്ടായി. സ്ത്രീകളും കുട്ടികളും അടക്കം 22 പേരടങ്ങുന്ന ആ ഗ്രൂപ് യാത്രതിരിച്ചത് മിനി ബസിലായിരുന്നു. ദൂരയാത്രക്ക് മിനി ബസ് ഒട്ടും അനുയോജ്യമല്ല എന്നനിലയിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും പ്രതീക്ഷക്ക് വിപരീതമായി ഒരു മുൻപരിചയവും ഇല്ലാത്തവർക്ക് പെട്ടെന്നുതന്നെ ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ അടുപ്പം കാണിക്കാനായി. ആ ബന്ധം ഇന്നും '2001 UMRA'എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെ ഊഷ്മളമായി തുടർന്നു കൊണ്ടുപോകാനും കഴിയുന്നത് യാത്ര ചെറിയ ബസിലായത് കാരണമായിരിക്കണം.
എൻജിനീയർ സലീമായിരുന്നു ഞങ്ങളുടെ യാത്രാലീഡർ. ഹൈദ്രോസ് ബായി, ആസാദ്, സാജിദ്, ബഷീർ, അഷ്റഫ് കാട്ടിലപ്പീടിക എന്നിങ്ങനെ പരിചയമില്ലാത്ത മുഖങ്ങൾ വേറെയും. അവസാനം മദീനയിൽനിന്ന് ബഹ്റൈനിലേക്ക് തിരിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ജീവിതത്തിൽ എന്നും ഭയത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന ട്വിസ്റ്റുണ്ടാവുന്നത്.പുറപ്പെടാൻ വേണ്ടി എല്ലാവരും ബസിൽ കയറി. അപ്പോഴാണ് എല്ലാവരുടെയും യാത്രാരേഖകളടങ്ങിയ ബാഗ് ഹോട്ടൽ മുറിയിൽ മറന്നുവെച്ച കാര്യം അറിയുന്നത്. ബസ് ഡ്രൈവർ ആവശ്യമില്ലാതെ ധിറുതികൂട്ടിയതാണ് പ്രശ്നമായത്.
സമയം വൈകുന്നതിൽ അസ്വസ്ഥനാകുന്ന ഡ്രൈവറുടെ മുഖം കണ്ടതോടെ ബാഗ് എടുക്കാനായി ഞാൻ ഹോട്ടലിെൻറ മുകൾനിലയിലേക്ക് ഓടി. മൂന്നാം നിലയിലോ മറ്റോ ആണ് ഞങ്ങൾ താമസിച്ചത് എന്നാണെെൻറ ഓർമ. ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഹോട്ടലിെൻറ മുന്നിൽ വണ്ടി സ്റ്റാർട്ട് ചെയ്ത് അക്ഷമയോടെ കാത്തിരിക്കുന്ന ഡ്രൈവറുടെ മുഖമാണ് എെൻറ മനസ്സിൽ. ഞാൻ കഴിയുന്നത്ര വേഗത്തിൽ സ്റ്റെയർകേസ് വഴി ഇറങ്ങിയോടി.
പേക്ഷ, പ്രതീക്ഷക്ക് വിപരീതമായി താഴത്തെ മൊസൈക്ക് തറയിൽ ബാലൻസ് കിട്ടാതെ നേരെ തെറിച്ച് ഹോട്ടലിെൻറ ഗ്ലാസും തകർത്ത് പുറത്തെത്തുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. നടുക്കവും അമ്പരപ്പുമൊക്കെയായി കുറച്ച് നേരത്തിനു ശേഷമാണ് ശ്വാസം നേരെ ആയത്. സിനിമയിലൊക്കെ കാണുന്ന ദൃശ്യത്തിന് സമാനമായ ആ സംഭവത്തിൽനിന്ന് ചെറിയ പരിക്കോടെ രക്ഷപ്പെട്ടത് ഇന്നും അത്ഭുതത്തോടെ മാത്രേമ ഓർക്കാനാവൂ.പൊതുവെ ഗൗരവക്കാരനായ അറബി ഡ്രൈവർ 'തും ഫിലിം ഹിന്ദി ബനായേഗാ'എന്ന് തിരിച്ചുള്ള യാത്രയിൽ ആവർത്തിച്ചുകൊണ്ടിരുന്നത് എല്ലാവരിലും ചിരി പടർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.