റമദാൻ സൗജന്യകാരുണ്യവർഷം: ഉംറ തീർഥാടകർ യാത്രയായി
text_fieldsമനാമ: ബി.കെ.എസ്.എഫ് സേവന കൂട്ടായ്മ ഒരുക്കിയ റമദാൻ സൗജന്യകാരുണ്യവർഷത്തിന്റെ ഭാഗമായി ഉംറ തീർഥാടകർ ബഹ്റൈനിൽനിന്ന് മക്കയിലേക്ക് യാത്രയായി. ഇതുവരെ ഉംറ നിർവഹിക്കാൻ കഴിയാതെ സ്വപ്നസാഫല്യത്തിന് തികച്ചും അർഹരായ 50 ഓളം ആളുകളെയാണ് തീർഥാടനത്തിന് തെരഞ്ഞെടുത്തത്.
അദ്ലിയ ജുമാ മസ്ജിദിൽനിന്നും ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവനകൂട്ടായ്മയുടെ ആഭ്യമുഖ്യത്തിൽ ഫസൽ ഭായിയുടെ നേതൃത്വത്തിലാണ് ഇവർ യാത്രയായത്. സുമനസ്സുകളാണ് ഇതിനു വേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ നൽകിയത്. എല്ലാവർക്കും ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.