അനധികൃത തൊഴിൽ ; എൽ.എം.ആർ.എ പരിശോധന തുടരുന്നു
text_fieldsമനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിെന്റ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധന തുടരുന്നു. ബുധനാഴ്ച കാപിറ്റൽ, മുഹറഖ് ഗവർണറേറ്റുകളിൽ വിവിധ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമാണ് പരിശോധന നടത്തിയത്. നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ), ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ ഏതാനും നിയമലംഘനങ്ങൾ പിടികൂടി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
രാജ്യത്തെ തൊഴിൽരംഗത്തെ നിയമവിരുദ്ധ നടപടികൾ തടയുന്നതിെന്റ ഭാഗമായാണ് ഊർജിത പരിശോധന നടത്തുന്നത്. വിവിധ ഗവർണറേറ്റ് പരിധികളിലെ ഷോപ്പുകളിലും തൊഴിലാളികൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും വ്യാപക പരിശോധന നടക്കുന്നുണ്ട്. അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് സർക്കാർ ഏജൻസികളുമായി സഹകരിച്ച് പരിശോധന ശക്തമാക്കുമെന്ന് എൽ.എം.ആർ.എ അറിയിച്ചു. എന്തെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 17506055 എന്ന കാൾ സെന്ററിലോ www.lmra.bh വെബ്സൈറ്റ് മുഖേനയോ പരാതി നൽകണമെന്ന് പൊതുജനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.