അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾ: മുന്നറിയിപ്പുമായി എൽ.എം.ആർ.എ
text_fieldsമനാമ: അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). മണിക്കൂർ അടിസ്ഥാനത്തിൽ വീട്ടുജോലിക്കാരെയും വീടുകളിലേക്ക് ശുചീകരണ തൊഴിലാളികളെയും ആയമാരെയും നഴ്സുമാരെയും നൽകുന്ന നൽകുന്ന ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ ഉടൻ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് എൽ.എം.ആർ.എ ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങൾ മതിയായ ലൈസൻസ് എടുക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നഴ്സുമാർ ഉൾപ്പെടെ ആരോഗ്യ പരിചരണ സേവനം നൽകുന്നതിന് എൽ.എം.ആർ.എയുടെ ലൈസൻസിന് പുറമേ, നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) ലൈസൻസുമുണ്ടായിരിക്കണം. അംഗീകാരമുള്ള ഏജൻസികളിൽനിന്ന് മാത്രം സേവനം ലഭ്യമാക്കാൻ സ്വദേശികളും പ്രവാസികളും ശ്രദ്ധിക്കണം. ലൈസൻസുള്ള ഏജൻസികളുടെ വിവരങ്ങൾ എൽ.എം.ആർ.എയുടെ വെബ്സൈറ്റിൽ (www.lmra.bh) ലഭ്യമാണ്. ഒാരോ ആഴ്ചയും ഇൗ വിവരങ്ങൾ പുതുക്കുന്നതാണ്. അംഗീകാരമില്ലാത്ത ഏജൻസികളിൽനിന്ന് സേവനം തേടുന്നത് കുടുംബങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.