അനധികൃത തൊഴിലാളികൾ പിടിയിൽ
text_fieldsമനാമ: താമസ, തൊഴിൽ നിയമം ലംഘിച്ച വിദേശ തൊഴിലാളികളെ കാപിറ്റൽ ഗവർണറേറ്റ് പരിധിയിൽ നടത്തിയ പരിശോധനയിൽ പിടികൂടി.
നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി, കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ എൽ.എം.ആർ.എ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ പിടികൂടിയത്. വിവിധ വാണിജ്യ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന ഇടങ്ങളിലുമായിരുന്നു പരിശോധന.
പിടിയിലായവർ താമസ വിസ നിയമം, തൊഴിൽനിയമം എന്നിവ ലംഘിച്ചവരാണ്. ഇവർക്കെതിരെ തുടർനടപടി സ്വീകരിക്കുന്നതിനായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.