യുനസ്കോ പൈതൃക പട്ടികയിലേക്ക് ഡെൻമാർക്കിലെയും ജർമനിയിലെയും ചരിത്രദേശങ്ങൾ കൂടി
text_fieldsമനാമ: യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ രണ്ട് പുരാതന ചരിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ട സ്ഥലങ്ങളെ കൂടി ഉൾപ്പെടുത്തി. ഡെൻമാർക്കിലെയും ജർമനിയിലെയും ആദിമ സംസ്കാരം പേറുന്ന ഇടങ്ങളാണ് നിലവിലുള്ള പൈതൃക സംരക്ഷണ പട്ടികയിലേക്ക് ഇടംപിടിച്ചത്. ബഹ്റൈനിൽ നടന്നുവരുന്ന ലോക പൈതക സമ്മേളനത്തിെൻറ പ്രത്യേക സെഷനിലായി ൈശഖ ഹയ ബിൻത് റാഷിദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ നടന്ന യോഗമാണ് ഇൗ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.
ഡെൻമാർക്കിലെ ആസിവിസ്സയിത്-നിപിസാത് മഞ്ഞുകട്ടകളുടെയും സമുദ്രത്തിെൻറയും ഇടയിലുള്ള ദ്വീപ് പ്രദേശമാണ്. സാംസ്കാരിക ചരിത്രങ്ങളുടെ വിളനിലമാണ് ഇൗ മേഖല. വെസ്റ്റ് ഗ്രീൻലാൻറിെൻറ മധ്യഭാഗത്ത് 4,200 വർഷത്തെ മനുഷ്യ ചരിത്രത്തിെൻറ അവശിഷ്ടങ്ങൾ അടങ്ങിയിരിക്കുന്ന സ്ഥലമാണിവിടെ. ഭൂമി, കടൽ മൃഗങ്ങൾ, സീസൻ അനുസരിച്ചുള്ള ദേശാടനങ്ങൾ, കാലാവസ്ഥ, കപ്പലോട്ടം, ഒൗഷധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സമ്പന്നവും സംരക്ഷിക്കപ്പെേടണ്ടതുമായ സാംസ്കാരികതയുടെ പ്രകൃതിദത്തമായ കലവറയാണിത്. വലിയ ശീതകാല ക്ഷേത്രങ്ങളും, പാലിയോ-ഇൻയൂട് സംസ്കാരങ്ങളിൽ നിന്നുള്ള പുരാവസ്തു പ്രദേശങ്ങൾ എന്നിവയും മേഖലയുടെ പ്രത്യേകതയാണ്. പുരാതന മനുഷ്യ കുടിയേറ്റത്തിെൻറ സ്മാരങ്ങളുടെ അവശേഷിപ്പുകൾ ഇവിടെ തെളിഞ്ഞുകാണാം.
ജർമനിയിലെ പുരാചരിത്രം പേറുന്ന ഹെബി, ദാനെവിർകെ എന്നിവയാണ് യുനസ്കോ പൈതൃകയിൽ രണ്ടാമതായി ഇടംപിടിച്ചിരിക്കുന്നവ. ആദ്യ കാല നാഗരികതയുടെ അടയാളപ്പെടുത്തലുകൾ ഇവിടെ തെളിഞ്ഞുകാണാവുന്നതാണ്. ക്രിസ്തുവർഷം ഒന്നും രണ്ടും നൂററാണ്ടുകളിലായി നിർമിക്കപ്പെട്ടതെന്ന് കരുതുന്ന റോഡുകളും കെട്ടിടങ്ങളും ശവകുടീരങ്ങളും തുറമുഖവും എല്ലാം ഇവിടെ ഉണ്ടായിരുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ആദ്യകാല സമുദ്ര സഞ്ചാരികളുടെ അധിനിവേശമായിരുന്നു ഇതെന്നും തെളിവുകൾ ചൂണ്ടിക്കാട്ടുന്നു. തൊഴിൽ നഗരങ്ങൾ ഉൾപ്പെടെയുള്ള നിരവധി കാഴ്ചകളാണ് ചരിത്രകാരൻമാർക്ക് ഇവിടെ നിന്നും ലഭിച്ചതും. യൂറോപ്പിലെ സാമ്പത്തിക, സാമൂഹ്യ, ചരിത്ര സംഭവവികാസങ്ങളുടെ ആദിമ സാംസ്കാരികത കൂടി അടയാളപ്പെടുത്തപ്പെട്ട ഇൗ മേഖലക്ക് യുനസ്കോ പൈതൃക പട്ടികയിലേക്ക് പദവി നൽകുേമ്പാൾ, ചരിത്രം വീണ്ടും ആദരിക്കപ്പെടുക കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.