യുനസ്കോയുടെ പൈതൃക പട്ടികയിൽ തുർക്കിയിലെതുൾപ്പെടെ നാലെണ്ണം കൂടി
text_fieldsമനാമ: ബഹ്റൈനിൽ നടക്കുന്ന യുനസ്കോ ലോക പൈതൃകസമ്മേളനത്തിെൻറ പ്രത്യേക യോഗം ലോകത്തിെൻറ സാംസ്കാരിക, ചരിത്ര ശേഷിപ്പുകൾ നിറഞ്ഞ നാല് സ്ഥലങ്ങൾ കൂടി ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം ൈശഖ ഹയ ബിൻത് റാഷിദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച വിവിധ രാജ്യങ്ങളിലെ ചരിത്ര സ്ഥലങ്ങൾക്ക് പുറമെയാണിത്.
മൊസോപ്പൊട്ടാമിയൻ നാഗരികതയിലേക്ക് വെളിച്ചം വീശുന്ന ‘ഗോബക്ലി ടെപെ’ഇനി പൈതൃക സംരക്ഷണ പട്ടികയിൽ ഉൾപ്പെടും. തെക്ക്-കിഴക്കൻ അനറ്റോളിയയിലെ ജർമുസൂസ് പർവതനിരകളിൽ സാൻറിലി ഹുബ് എന്ന സ്ഥലത്ത്സ്ഥിതി ചെയ്യുന്നതാണ് ഇവിടം. നവീന ശിലായുഗം തുടങ്ങുന്നതിന് മുമ്പുള്ള ജനത വസിച്ച സ്ഥലമെന്നാണ് തെളിവുകൾ ചൂണ്ടിക്കാട്ടുന്നത്. വൃത്താകൃതിയിലുള്ളതും ചതുരാകൃതിയിലുള്ള പാറകളിൽ രേഖപ്പെടുത്തപ്പെട്ട സന്ദേശങ്ങളും വലിയ പ്രതിമകളും ഇവിടെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. 12 കിലോമീറ്ററായി വ്യാപിച്ച് കിടക്കുന്ന , സമുദ്രനിരപ്പിന് ഏകദേശം 760 മീറ്റർ ഉയരത്തിലുള്ള ഇൗ ദേശത്തിെൻറ ചരിത്രസാക്ഷ്യങ്ങൾ 1963 ലാണ് ഖനനത്തിലൂടെ കണ്ടെത്തുന്നത്. ബി.സി എട്ടിനും പത്തിനും ഇടയിൽ നിർമ്മിക്കപ്പെട്ട സ്തംഭങ്ങളും ശിൽപ്പങ്ങളുമാണ് ഇവിടെ കാണാൻ കഴിയുന്നത്.
അക്ഷരത്തിെൻറ മാതൃകയിലുള്ള ശിലാരൂപങ്ങളും വിവിധ വന്യമൃഗങ്ങളുടെ ചിത്രങ്ങളെ ആലേഖനം ചെയ്ത സ്തംഭങ്ങളും പ്രതിമകളും ഇവിടെ കാണാൻ കഴിയുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശിലാസ്മാരകങ്ങളായും ഇവയെ കണക്കാക്കുന്നു. ജർമനിയിലെ നയുംബർഗ് കതീഡ്രൽ ആണ് പട്ടികയിൽ അടുത്തത്. 13ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട റോമൻ മാതൃകയിലുള്ള ഇൗ ദേവാലയം മധ്യകാലഘട്ടത്തിലെ വാസ്തുനിർമ്മിതിയുടെയും കലയുടെയും നേർപ്പകർപ്പാണ്. ഗായകസംഘത്തിനും മതപരമായ ആചാരങ്ങൾക്കുമെല്ലാം പ്രത്യേകം സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ചുമർശിൽപ്പങ്ങളും ഇൗ പുരാതന ദേവാലയത്തെ വിത്യസ്തമാക്കുന്നുണ്ട്.
കൊളംബിയയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമായ ക്രിബികൊയറ്റെ ദേശീയ പാർക്കും പൈതൃക പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ഇവിടെ വനമേഖലയിലെ പാറയിടുക്കിൽ കണ്ടെത്തിയ പുരാതനമായ ഛായാചിത്രങ്ങളിൽ നിന്നാണ് ആദിമ ജനതയുടെ ജീവിതത്തെ കുറിച്ചുള്ള സുപ്രധാന കണ്ടെത്തലുകൾ ലഭിക്കുന്നത്. ഏതാണ്ട് 20,000 വർഷങ്ങൾ പഴക്കമുള്ള 75,000 ലധികം ചിത്രരചനകളാണ് ഇവിടെ നിന്നും ചരിത്രകാരൻമാർ നടത്തിയ അന്വേഷണത്തിൽ ലഭിച്ചത്. അന്നത്തെ കാലഘട്ടത്തിലെ ജീവിത രീതികൾ ഇൗ ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
ആരാധന ശക്തികൾ, വേട്ടയാടൽ, യുദ്ധങ്ങൾ, നൃത്തങ്ങൾ, ചടങ്ങുകൾ എന്നിവ ചിത്രങ്ങളിൽ പ്രമേയമായിരിക്കുന്നു. കാനഡയിൽ സ്ഥിതി ചെയ്യുന്ന സാംസ്കാരിക പാരമ്പര്യത്തിെൻറ അസാധാരണമായ ഉദാഹരണമായി അറിയപ്പെടുന്ന ‘പിമാകിഒാവിൻ അകി’യും ഇനി പൈതൃക പട്ടികയിലാണ്. 29,040 ചതുരശ്ര കിലോമീറ്റർ വരുന്ന ഇൗ സമ്പന്നമായ സാംസ്കാരിക പ്രകൃതി ദത്ത മേഖല ആദിമ സംസ്കാരത്തിെൻറ വിത്തുകൾ പാകെപ്പട്ടിടമാണ്. ‘ജീവൻ നൽകുന്ന ഭൂമി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട മാനവ സംസ്കാരം രേഖപ്പെടുത്തിയ സാക്ഷ്യങ്ങൾ കാണാൻ ഇന്നും നിരവധിപേർ ഇവിടെയെത്തി അത്ഭുതം കൂറാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.