Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 7:13 PM IST Updated On
date_range 4 July 2018 7:13 PM ISTയുനെസ്കോ ഗ്രാമത്തില്‍ ഉപപ്രധാനമന്ത്രി സന്ദര്‍ശനം നടത്തി
text_fieldsbookmark_border
മനാമ: 42 ാമത് അന്താരാഷ്ട്ര പൈതൃക സമിതി സമ്മേളനം നടക്കുന്ന യുനെസ്കോ ഗ്രാമം ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫ സന്ദര്‍ശിച്ചു. യുനെസ്കോ ഗ്രാമത്തിലെത്തിയ അദ്ദേഹത്തെ ബഹ്റൈന്‍ പൈതൃക^സാംസ്കാരിക അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മിയ ബിന്ത് മുഹമ്മദ് ആല് ഖലീഫ സ്വീകരിച്ചു. ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ സാധിച്ചത് ബഹ്റൈന്‍ ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈെൻറ സാംസ്കാരിക ഇടം ശക്തിപ്പെടുത്തുന്നതിനും പാരമ്പര്യം സംരക്ഷിക്കുന്നതിനും പൈതൃക^-സാംസ്കാരിക അതോറിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഈ സമ്മേളനം വിജയകരമായി നടത്തുന്നതിന് തയാറാക്കിയ ഒരുക്കങ്ങളില്‍ അദ്ദേഹം അദ്ഭുതം കൂറുകയും ശൈഖ മിയക്ക് പ്രത്യേകം അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.വളരെ സുപ്രധാനമായ ഈ സമ്മേളനത്തിലത്തെുകയും പിന്തുണ അറിയിക്കുകയും ചെയ്ത അദ്ദേഹത്തിന് ശൈഖ മിയ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story