‘ഏക സിവിൽ കോഡും മതേതര ഇന്ത്യയുടെ ഭാവിയും’; കെ.എം.സി.സി സമ്മേളനം
text_fieldsമനാമ: ഏക സിവിൽ കോഡും മതേതര ഇന്ത്യയുടെ ഭാവിയും പ്രമേയമാക്കി ഈസ്റ്റ് റിഫ കെ.എം.സി.സി സമ്മേളനം സംഘടിപ്പിച്ചു. ഈസ്റ്റ് റിഫ അൽ യാസി റസ്റ്റാറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച പരിപാടി കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് അസ്ലം ഖിറാഅത്ത് നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. ഭരണഘടനയിൽ നിർദേശിക്കപ്പെട്ട പല നിർദേശ തത്ത്വങ്ങളിൽ ഒന്നിനെ മാത്രം ഉയർത്തിക്കാണിച്ച് രാജ്യത്തെ ജനതയെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് ഏക സിവിൽ കോഡ് വീണ്ടും ഫാഷിസ്റ്റ് ഭരണകൂടം ഉയർത്തിക്കൊണ്ടുവരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി റഫീഖ് തോട്ടക്കര, ഭാരവാഹികളായ കെ.പി. മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ഷാജഹാൻ പരപ്പൻപൊയിൽ, ടിപ് ടോപ് ഉസ്മാൻ, സിദ്ദീഖ് കണ്ണൂർ, എൻ. അബ്ദുൽ അസീസ്, അബ്ദുല്ല അമാന, ഹംസ അൻവരി, വനിത വിഭാഗം നേതാക്കളായ ഡോ. നസീഹ ഇസ്മായിൽ, ജസ്ന സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ആസ്റ്റർ മെഡിക്കൽ സെന്ററിന്റെ ഫ്രീ മെഡിക്കൽ ചെക്കപ്പ് ഉണ്ടായിരുന്നു. ആഗസ്റ്റ് അഞ്ചുവരെ ലാബ് ടെസ്റ്റ് പാക്കേജ് ഉണ്ടായിരിക്കും. രജിസ്ട്രേഷന് 33036757 നമ്പറിൽ ബന്ധപ്പെടാം.
സിദ്ദീഖ് എം.കെ, സാജിദ് കൊല്ലിയിൽ, സാജിർ സി.ടി.കെ, ഉമ്മർ സി.പി, ഫസലുറഹ്മാൻ, ആർ.കെ. മുഹമ്മദ്, കുഞ്ഞമ്മദ് ശീഷൽ മുസ്തഫ, നിസാർ പേരാമ്പ്ര, സജീർ സി.കെ, നാസിർ ഉറുതോടി, സഫീർ, താജു, ആസിഫ്, ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ടി.ടി. അഷ്റഫ് സ്വാഗതവും ഷമീർ മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.